Tatwamayi TV

ഡിജിറ്റൽ മദ്ധ്യമ ചരിത്രത്തിൽ ആദ്യമായി പ്രത്യേക ലൈവത്തോൺ, തത്വമയിയും നേതി നേതി ലെറ്റസ്‌ ടോക്കും ചേർന്നൊരുക്കുന്ന കോൺക്ലേവ് ഇന്ന്, ബംഗ്ലാദേശിലെ ഹിന്ദു വേട്ടയ്ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രമുഖർ അണിനിരക്കുന്നു!

തിരുവനന്തപുരം: ബംഗ്ലാദേശ് ഹിന്ദുക്കളെ വംശഹത്യ നടത്തി ഇല്ലാതാക്കാനുള്ള ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകളുടെയും മുഹമ്മദ്‌ യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന്റെയും ശ്രമങ്ങൾക്കെതിരെ പ്രത്യേക ലൈവത്തോൺ കോൺക്ലേവ് സംഘടിപ്പിച്ച് തത്വമയി. തിരുവനന്തപുരത്തെ പ്രമുഖ തിങ്ക് ടാങ്ക് ഗ്രൂപ്പായ നേതി നേതി ലെറ്റസ്‌ ടോക്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന കോൺക്ലേവ് ഇന്ന് വൈകുന്നേരം 5.30 മുതൽ നടക്കും. ആറ് മണിക്കൂർ നീളുന്ന കോൺക്ലേവിൽ പ്രശസ്ത അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായ റിച്ചർഡ് ബെൻകിൻ, ഇസ്ലാമിക തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പോരാളി തസ്ലിമ നസ്രീൻ, ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകനും എഴുത്തുകാരനുമായ രാജീവ് മലഹോത്ര, ബിജെപി നേതാവ് പ്രകാശ് ജവദേക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. ഡിജിറ്റൽ മദ്ധ്യമമേഖലയിൽ ആദ്യമായാണ് ഒരു ലൈവത്തോൺ കോൺക്ലേവ് നടക്കുന്നത്.

തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള, സാമ്പത്തിക വിദഗ്ധനും ചാർട്ടേർഡ് അക്കൗണ്ടന്റ്റുമായ രഞ്ജിത്ത് കാർത്തികേയൻ, അഡ്വ. അഞ്ജന സുരേഷ്, അഡ്വ. മഞ്ജു തുടങ്ങിയവർ ചർച്ചകൾ നയിക്കും. കഴിഞ്ഞ ആഗസ്റ്റിൽ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് പ്രധാനമന്ത്രി ഷൈഖ് ഹസീനയെ പുറത്താക്കി ബംഗ്ലാദേശ് പട്ടാളം ഒരു ഇടക്കാല ഭരണകൂടത്തെ നിയമിച്ചിരുന്നു. രാജ്യത്ത് നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീന ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരുന്നു. അന്നുമുതൽ ബംഗ്ലാദേശിൽ വ്യാപകമായ അക്രമങ്ങൾ ന്യുനപക്ഷങ്ങളായ ഹിന്ദുക്കൾക്കെതിരെ നടന്നുവരികയാണ്. ഇതിനെതിരെ പ്രതിഷേധിച്ച ഇസ്കോൺ സന്യാസി സ്വാമി ചിന്മയ് കൃഷ്ണദാസ് അടക്കമുള്ളവരെ ഇടക്കാല സർക്കാർ ജയിലിൽ അടച്ചിരുന്നു. ഇതിനെതിരെ ലോകമെമ്പാടും ഉയരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തത്വമയി- നേതി നേതി കോൺക്ലേവും അടയാളപ്പെടുത്തപ്പെടുകയാണ്. വിവിധ ടൈം സോണുകളിൽ നിന്നുള്ള പ്രേക്ഷകർക്ക് തത്സമയം കോൺക്ലേവ് കാണും വിധമാണ് സമയ ക്രമീകരണം. തത്വമയിയുടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും കോൺക്ലേവ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

Anandhu Ajitha

Recent Posts

നിരവധി പരാതികൾ ഉയരുന്നതിനിടയിൽ വഖഫ് സ്വത്ത് വീണ്ടും ചർച്ചയാകുന്നു

വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…

7 minutes ago

ജീവിതത്തിൽ നേട്ടങ്ങൾ ഇങ്ങനെ ഉണ്ടാകും .SHUBADINAM 12 |

വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…

9 minutes ago

സോഷ്യൽ മീഡിയ നിരോധിച്ച് ഓസ്ട്രേലിയ . |Australia Bans Social Media |

സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…

19 minutes ago

ഭവന വായ്പ ലഭിച്ചില്ലേ? |get an home loan |

കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…

21 minutes ago

ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം | meenakshi dileep

ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…

26 minutes ago

ഡ്യൂഡ്’ സിനിമയിലെ ‘ഊറും ബ്ലഡ്’ എന്ന ഗാനം പാടി പ്രാർഥന ഇന്ദ്രജിത്ത് | dude movie songs

ഭാവാർദ്രമായ ആലാപനവുമായി ആരാധകരുടെ ഹൃദയം കവർന്ന് പ്രാർഥന ഇന്ദ്രജിത്ത്. ‘ഡ്യൂഡ്’ സിനിമയിലെ ‘ഊറും ബ്ലഡ്’ എന്ന ഗാനമാണ് പ്രാർഥന അതിമനോഹരമായി…

32 minutes ago