കോട്ടയം : ക്ഷേത്രത്തിന് മുൻപിൽ ആരെയും മയക്കുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടം. അരുവിയിലെ വെള്ളത്തിൽ പാദം ശുദ്ധീകരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാം. കോട്ടയത്തെ അരുവിക്കൽ ശ്രീ ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുൻപിലാണ് ഈ വിസ്മയമുള്ളത്. കാണക്കാരിക്ക് സമീപം കളത്തൂർ ജംഗ്ഷനിൽ നിന്ന് 500 മീറ്റർ മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ സുരക്ഷിതമായി ഇറങ്ങാൻ കഴിയുന്ന വെള്ളച്ചാട്ടമാണ് ഇവിടെയുള്ളത്.
മുന്നിലൂടെ അരുവി ഒഴുകുന്നതിനാലാണ് ക്ഷേത്രത്തിന് അരുവിക്കൽ എന്ന പേര് കിട്ടിയതെന്നാണ് പറയപ്പെടുന്നത്. ഈ അരുവി ഒരു വെള്ളച്ചാട്ടമായാണ് ക്ഷേത്രത്തിന് മുന്നിൽ ഒഴുകി വീഴുന്നത്. അതേസമയം, ഈ വെള്ളം ഒഴുകുന്ന വെള്ളച്ചാട്ടത്തിനടിയിൽ ഒരു ഗുഹ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഈ ക്ഷേത്രത്തിന്റെ മുന്നിൽനിന്നും ആരംഭിക്കുന്ന ഈ ഗുഹ കാഞ്ഞിരത്താനം എന്ന സ്ഥലത്താണ് അവസാനിക്കുക.
മഹാദേവനെ കൂടാതെ സുബ്രഹ്മണ്യൻ, ശാസ്താവ്, ഭഗവതി, യക്ഷി, സർപ്പങ്ങൾ, എന്നീ ഉപദേവന്മാരും ഈ ക്ഷേത്രത്തിലുണ്ട്. പണ്ടുകാലത്ത് ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ കൂടി ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും പരിസരവും ശാപം മൂലം വർഷങ്ങളോളം ആരാധന മുടങ്ങി വനമായി കിടന്നിരുന്നു. ഈ കാലയളവിൽ മഹാദേവനെ ആരാധിക്കാനായി നിർമിച്ച ക്ഷേത്രമാണിതെന്ന് ഐതീഹ്യങ്ങളിൽ പറയുന്നു. കർക്കിടക വാവുബലി ദിനത്തിൽ പിതൃതർപ്പണത്തിനായി ആയിരങ്ങളാണ് ഇവിടെ എത്തുന്നത്.
അതേസമയം, ക്ഷേത്രത്തിന്റെയും വെള്ളച്ചാട്ടത്തിന്റെയും പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇപ്പോൾ ഇവിടെ എത്തുന്നത്. കോട്ടയം ജില്ലയിൽ നിന്നും മാത്രമല്ല ജില്ലയ്ക്ക് പുറത്തുനിന്നും സോഷ്യൽ മീഡിയ വഴി ഈ സ്ഥലത്തെക്കുറിച്ച് അറിഞ്ഞു നിരവധി പേരാണ് എത്തുന്നത്. ശനി ഞായർ ദിവസങ്ങളിലാണ് സഞ്ചാരികൾ കൂടുതലും എത്തുന്നത്. കോട്ടയം പട്ടിത്താനം എംസി റോഡിൽ നിന്ന് കുറവിലങ്ങാട് പോകുന്ന വഴിയിലൂടെ സഞ്ചരിച്ചാൽ അരുവിക്കൽ ക്ഷേത്രത്തിലെത്താം.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…