പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കാൻ ശ്രമം. നേത്ര ചികിൽസയ്ക്കെത്തിയ പെൺകുട്ടിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. പരിശോധനയുടെ ഭാഗമായി കണ്ണിൽ മരുന്ന് ഒഴിച്ചിരുന്ന സമയത്താണ് കുട്ടിക്കുനേരെ അതിക്രമത്തിനു ശ്രമമുണ്ടായത്. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഉദിയന്‍കുളങ്ങര സ്വദേശി സതീഷ്(52) നെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി.
ഇന്ന് രാവിലെ കണ്ണിന് സുഖമില്ലാതെ ചികിത്സയ്‌ക്കെത്തിയതായിരുന്നു പെണ്‍കുട്ടി. ഒപിയില്‍ ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെയാണ് തൊട്ടടുത്ത കസേരയിലിരുന്ന സതീഷ് പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. ഇതോടെ പെണ്‍കുട്ടി ബഹളംവെയ്ക്കുകയും പ്രതി ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. പ്രതി ഇപ്പോൾ നെയ്യാറ്റിന്‍കര പോലീസിന്റെ കസ്റ്റഡിയിലാണ്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…