പ്രതീകാത്മക ചിത്രം
സ്വർണ വില റോക്കറ്റ് പോലെ കുതിക്കുകയാണ് സ്വർണം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരമുണ്ടെങ്കിൽ പെട്ടെന്ന് പണക്കാരനാവാമെന്ന് ആരും കൊതിച്ചു പോകും . കേൾക്കുമ്പോൾ അതിശയകരമായതായി തോന്നാമെങ്കിലും അങ്ങനെയൊരു മരമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
ഫിൻലാൻഡിലെ ഓലു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനം അത്തരമൊരു അവിശ്വസനീയമായ സത്യമാണ് പുറത്തുവിട്ടിരിക്കുന്നത്. നോർവേ സ്പ്രൂസ് (Picea abies) മരങ്ങൾ തങ്ങളുടെ വേരുകളിലൂടെ വലിച്ചെടുക്കുന്ന ജലത്തിൽ ലയിച്ച സ്വർണ്ണ കണങ്ങളെ, അവയുടെ ഉള്ളിൽ വസിക്കുന്ന ബാക്ടീരിയകളുടെ സഹായത്തോടെ നാനോ കണികകളായി (Nanoparticles) ശേഖരിക്കുന്നു എന്നാണ് ‘എൻവയോൺമെൻ്റൽ മൈക്രോബയോം’ (Environmental Microbiome) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം റിപ്പോർട്ട് ചെയ്യുന്നത്. സസ്യങ്ങൾക്കുള്ളിലെ സൂക്ഷ്മാണുക്കളും മറ്റ് മൈക്രോബുകളും (Microbes) മരങ്ങളിൽ സ്വർണ്ണം അടിഞ്ഞുകൂടുന്നതിനെ സ്വാധീനിക്കുന്നു എന്ന് പഠനത്തിന് നേതൃത്വം നൽകിയ പരിസ്ഥിതി ശാസ്ത്രജ്ഞൻ കൈസ ലെഹോസ്മാ അഭിപ്രായപ്പെടുന്നു.
ഈ മരങ്ങളിൽ സഹജീവനം നടത്തുന്ന സൂക്ഷ്മാണുക്കളെ എൻഡോഫൈറ്റുകൾ (Endophytes) എന്നാണ് വിളിക്കുന്നത്. ഹോർമോൺ ഉത്പാദനം, പോഷകങ്ങൾ വലിച്ചെടുക്കൽ തുടങ്ങിയ നിരവധി ധർമ്മങ്ങൾ ഇവ നിർവ്വഹിക്കുന്നു. സ്പ്രൂസ് മരങ്ങളുടെ കാര്യത്തിൽ, മരം വേരിലൂടെ വലിച്ചെടുക്കുന്ന ലയിച്ച സ്വർണ്ണ കണികകളെ എൻഡോഫൈറ്റുകൾ വേർതിരിച്ചെടുത്ത് നാനോ കണികകളായി മാറ്റുന്നു. ഈ പ്രക്രിയ ബയോമിനറലൈസേഷൻ (Biomineralization) എന്നറിയപ്പെടുന്ന ജൈവിക പ്രവർത്തനത്തിൻ്റെ ഒരു രൂപമാണ്. ഇവിടെ ജീവികൾ തങ്ങളുടെ കോശങ്ങളിലും കലകളിലുമെല്ലാം ധാതുക്കളുടെ രൂപീകരണം നിയന്ത്രിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ, എൻഡോഫൈറ്റുകൾ ഈ കണികകളെ ശേഖരിക്കുന്നത് അവയുടെ വിഷാംശം കുറയ്ക്കുന്നതിനായിരിക്കാം എന്നും ഗവേഷകർ അനുമാനിക്കുന്നു.
ഗവേഷണത്തിനായി, യൂറോപ്പിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദക കേന്ദ്രങ്ങളിലൊന്നായ വടക്കൻ ഫിൻലാൻഡിലെ കിറ്റില ഖനിയ്ക്ക് സമീപമുള്ള സ്പ്രൂസ് മരങ്ങളെയാണ് ശാസ്ത്രജ്ഞർ പരിശോധിച്ചത്. 23 സ്പ്രൂസ് മരങ്ങളിൽ നിന്നുള്ള 138 സൂചി സാമ്പിളുകൾ പരിശോധിച്ചപ്പോൾ, അതിൽ നാല് മരങ്ങളുടെ സൂചികളിൽ സ്വർണ്ണത്തിൻ്റെ നാനോ കണികകൾ കണ്ടെത്തുകയുണ്ടായി.ബാക്ടീരിയകൾ സൃഷ്ടിച്ച ബയോഫിലിമുകളാൽ (Biofilms) ഈ നാനോ കണികകൾ ചുറ്റപ്പെട്ടിരുന്നു. ഈ ബയോഫിലിമുകൾ ബാക്ടീരിയകൾ സ്രവിക്കുന്ന പോളിസാക്കറൈഡ്, പ്രോട്ടീൻ സംയുക്തങ്ങളാണ്. നാനോ കണികകളും ബാക്ടീരിയൽ ബയോഫിലിമുകളും തമ്മിലുള്ള ഈ അടുത്ത ബന്ധം, ധാതുവിനെ വേർതിരിക്കുന്നതിൽ ബാക്ടീരിയകൾക്ക് പ്രധാന പങ്കുണ്ടെന്ന് സൂചിപ്പിക്കുന്നു. സ്വർണ്ണം അടങ്ങിയ സൂചികളിൽ സൂക്ഷ്മാണുക്കളുടെ വൈവിധ്യം കുറവായതായും നിരീക്ഷിക്കപ്പെട്ടു, ഇത് മറ്റ് പഠനങ്ങളിലെ കണ്ടെത്തലുകളുമായി യോജിക്കുന്നു.
ഈ മരങ്ങളുടെ സൂചികളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുത്ത് ആർക്കും ധനികനാകാൻ കഴിയില്ല. കാരണം ഈ കണികകളുടെ അളവ് ഒരു മില്ലിമീറ്ററിൻ്റെ ദശലക്ഷത്തിൽ ഒരംശം മാത്രമാണ്. എങ്കിലും, ഈ വിലയേറിയ ധാതുവിനെ മരങ്ങൾ വലിച്ചെടുക്കുന്ന പ്രക്രിയക്ക് ഭൂമിക്കടിയിലെ സ്വർണ്ണ നിക്ഷേപങ്ങളെക്കുറിച്ച് സൂചന നൽകാൻ സാധിക്കും. അതിനാൽ, ഇത്തരം ബാക്ടീരിയകളെ സസ്യങ്ങളുടെ ഇലകളിൽ കണ്ടെത്തുന്നത് സ്വർണ്ണ പര്യവേക്ഷണത്തിന് സഹായകമായേക്കാം എന്ന് ലെഹോസ്മാ അഭിപ്രായപ്പെടുന്നു. അദൃശ്യമായ സൂക്ഷ്മാണുക്കളുടെ ലോകവും ഭൂമിയുടെ ധാതു സമ്പത്തും തമ്മിലുള്ള ബന്ധം കൂടുതൽ പഠനങ്ങൾക്ക് വഴി തുറക്കുന്ന ഒന്നാണ് ഈ കണ്ടെത്തൽ.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…