A young woman was stabbed 16 times in the middle of the road after withdrawing from her marriage; the young man was arrested
ബെംഗളുരു: നടുറോഡിലിട്ട് യുവതിയെ പതിനാറ് തവണ കുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.
കഴിഞ്ഞ ദിവസം രാത്രി 7.30യോടെ ബെംഗളുരു മുരുഗേശ് പാളയയിലാണ് അരുംകൊല നടന്നത്.ജോലി കഴിഞ്ഞിറങ്ങുകയായിരുന്ന ആന്ധ്രയിലെ കാക്കിനട സ്വദേശിനി ലീല പവിത്രയാണ് കൊല്ലപ്പെട്ടത്.
ലീലയെ ആക്രമിച്ച ആന്ധ്ര ശ്രീകാകുളം സ്വദേശി ദിനകർ ബനാലയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിൽ നിന്ന് പിൻമാറിയതിനാണ് ലീലയെ ദിനകർ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ജോലി കഴിഞ്ഞിറങ്ങുമ്പോൾ ലീലയോട് ദിനകർ സംസാരിക്കാൻ ശ്രമിച്ചു. സംസാരിക്കാൻ ലീല വിസമ്മതിച്ചതോടെ ദിനകർ ലീലയെ കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ ലീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തുടർന്ന് റോഡിൽ ലീലയുടെ മൃതദേഹത്തിന് സമീപം ഇരുന്ന പ്രതിയെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…
ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ…
ഭാരതത്തിന്റെ ബഹിരാകാശ-ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങൾക്ക് പുതിയ അധ്യായം കുറിച്ച് മൈസൂരുവിൽ അത്യാധുനിക പ്ലാനറ്റോറിയമായ 'കോസ്മോസ്' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…