ദില്ലി: ആരോഗ്യപരീക്ഷകൾ വിജയകരം. അപകടത്തെത്തുടർന്ന് വിശ്രമത്തിലായിരുന്ന അഭിനന്ദൻ വർത്തമാൻ തിരികെ മുഴുവൻ സമയ പൈലറ്റായി വ്യോമസേനയിൽ തിരിച്ചെത്തുന്നു. പൈലറ്റായി തിരികെ ജോലിയിൽ കയറാനുള്ള ആരോഗ്യപരീക്ഷകൾ മുഴുവൻ വിജയകരമായി അദ്ദേഹം പൂർത്തിയാക്കിയതായി വ്യോമസേന അറിയിച്ചു. ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏയ്‌റോസ്പേസ് മെഡിസിനിലാണ് ആരോഗ്യ പരീക്ഷകൾ നടന്നത്. അഭിനന്ദൻ വർത്തമാനു വ്യോമസേനാ പൈലറ്റാവാൻ ഒരു തടസ്സവും ഇനിയില്ലെന്ന് അവർ അറിയിച്ചു.
ബലാക്കോട്ട് ആക്രമണത്തെത്തുടർന്ന് 2019 ഫെബ്രുവരി 27ന് ഇന്ത്യൻ വ്യോമാതിർത്തി കടന്നെത്തിയ പാകിസ്ഥാൻ എഫ്-16 വിമാനങ്ങളെ പിന്തുടർന്ന് തകർത്ത വൈമാനികരിലൊരാളാണ് അഭിനന്ദൻ. സ്വന്തം വിമാനം തകർന്ന് പാകിസ്ഥാന്‍റെ പിടിയിലായെങ്കിലും സ്ഥൈര്യവും മനസ്സാന്നിദ്ധ്യവും കൈവെടിയാതെ നിന്ന അഭിനന്ദൻ വർത്തമാൻ രാഷ്ട്രത്തിന്‍റെയാകെ അഭിമാനസ്തംഭമായി മാറിയിരുന്നു. അഭിനന്ദനു വീർ ചക്ര നൽകണം എന്ന് വ്യോമസേന ശുപാർശ ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീരചക്രം. പരം വീർ ചക്രവും മഹാവീർ ചക്രവുമാണ് ഇതിനു മുകളിലുള്ള ബഹുമതികൾ. ഓഗസ്റ്റ് 15നു ഔദ്യോഗികമായി അഭിനന്ദൻ വർത്തമാനു വീർചക്രം സമ്മാനിയ്ക്കാനുള്ള തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…