സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ടി- ട്വന്റിയിൽ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മയുടെ ആഹ്ളാദം
ഹരാരെ : സിംബാബ്‌വേക്കെതിരായ രണ്ടാം രണ്ടാം ടി20യില്‍ കൂറ്റൻ സ്‌കോർ ഉയർത്തി ടീം ഇന്ത്യ. 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 234 റൺസാണ് ഇന്ത്യൻ ടീം അടിച്ചെടുത്തത്.
47 പന്തില്‍ 100 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. എട്ട് സിക്‌സും, ഏഴ് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 47 പന്തില്‍ 77 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദ്, 22 പന്തില്‍ 48 റണ്‍സ് നേടിയ റിങ്കുസിങ് എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ ഓപ്പണറും ക്യാപ്റ്റനുമായ ഗില്ലിനെ(നാല് പന്തില്‍ 2) നഷ്ടമായിരുന്നു. ഇന്നിങ്‌സിന്റെ രണ്ടാമത്തെ ഓവറില്‍ സ്‌കോര്‍ പത്തില്‍ നില്‍ക്കെ ബ്ലെസ്സിങ് മുസറബനിയുടെ പന്തിലാണ് ഗില്‍ പുറത്തായത്. പിന്നീട് ക്രീസിലെത്തിയ ഋതുരാജും അഭിഷേകും ഉണ്ടാക്കിയ 137 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി. അഭിഷേക് ശര്‍മ പുറത്താകുമ്പോള്‍ 147 ന് രണ്ട് എന്ന മെച്ചപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. പിന്നീടെത്തിയ റിങ്കുസിങും തകർത്തടിച്ചതോടെ സ്‌കോര്‍ 234 ലേക്ക് കടന്നു
ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, സായ് സുദര്‍ശന്‍.
സിംബാബ്‌വേ ടീം : വെസ്ലി മധ്വരെ, ഇന്നസെന്റ് കൈയ, ബ്രയാന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഡിയോണ്‍ മിയേഴ്സ്, ജോനാഥന്‍ കോംപ്ബെല്‍, ക്ലൈവ് മദാന്ദെ, വെല്ലിങ്ടണ്‍ മസാകദ്സ, ലൂക്ക് ജോങ്വെ, ബ്ലെസ്സിങ് മുസറബനി, ടെന്‍ഡായ് ചതാര.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…