Kerala

നാല് എടിഎമ്മുകളിൽ നിന്നായി മോഷ്ടിച്ചത് 73 ലക്ഷത്തോളം രൂപ; മുഖ്യപ്രതിയായ ഹരിയാന സ്വദേശി ആസിഫ് ജാവേദ് പിടിയിൽ

തിരുവണ്ണാമല: നാല് എടിഎമ്മുകളിൽ നിന്നായി 73 ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ഹരിയാന സ്വദേശി ആസിഫ് ജാവേദാണ് പിടിലായത്. ഇയാളെ പ്രത്യേക അന്വേഷണ സംഘം തോക്കു ചൂണ്ടി കീഴ്‌പ്പെടുത്തുകയായിരുന്നു.

കേസിൽ ഇതുവരെ ഒൻപത് പേരാണ് അറസ്റ്റിലായത്. ഫെബ്രുവരി 12നാണ് തിരുവണ്ണാമല നഗരത്തിലെ നാല് എടിഎമ്മുകളിൽ ഒരേ സമയം കവർച്ച നടന്നത്. 72,79,000 രൂപയാണ് നഷ്ടപ്പെട്ടത്. കേസിൽ അന്വേഷണം ആരംഭിച്ച പോലീസ് ഒൻപത് സംഘങ്ങൾ രൂപീകരിച്ചു. ബംഗളൂരുവിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമായി എട്ടുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി ആസിഫ് ജാവേദിനായുള്ള അന്വേഷണം തുടർന്ന പോലീസ് ഇയാൾ ഹരിയാനയിലെ ആരവല്ലി മലനിരകളിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തി.

തിരുവണ്ണാമല പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, ഒരാഴ്ചയായി സ്ഥലത്ത് ക്യാമ്പ് ചെയ്ത ശേഷമാണ് ഇയാളെ പിടികൂടിയത്. വീട്ടിൽ നിന്നും പുറത്തുവരാൻ തയ്യാറാകാതിരുന്ന ആസിഫിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. വീടിൻ്റെ വാതിൽ തകർത്താണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും രണ്ട് കാറുകളും 15 ലക്ഷം രൂപയും കണ്ടെത്തി. കേസിൽ നേരത്തെ പിടിയിലായ എട്ടുപേരിൽ നിന്നും അഞ്ച് ലക്ഷം രൂപയും ഒരു കാറും കണ്ടെയ്നർ ലോറിയും പോലീസ് പിടിച്ചെടുത്തിരുന്നു.

anaswara baburaj

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

4 hours ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

5 hours ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

5 hours ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

5 hours ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

6 hours ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

6 hours ago