India

ആർട്ടിക്കിൾ 370 റദ്ദാക്കിയത് തീവ്രവാദത്തിന്റെ വേരറുത്തു; രാജ്യത്തിൻറെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ബിജെപി ആണെന്ന് യോഗി ആദിത്യനാഥ്

ബുലന്ദ്‌ഷെഹർ: രാജ്യത്തെ ഏതൊരു പ്രശ്‌നത്തിന്റേയും മൂലകാരണം നോക്കിയാൽ അത് കോൺഗ്രസും എസ്പിയും ബിഎസ്പിയുമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ പ്രശ്‌നങ്ങൾക്ക് എല്ലാമുള്ള പരിഹാരം ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷെഹറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തെ ഏതൊരു പ്രശ്‌നത്തിന്റേയും മൂലകാരണം നോക്കിയാൽ അത് കോൺഗ്രസും എസ്പിയും ബിഎസ്പിയുമാണ്. എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാലം എന്ന് പറയുന്നത് ബിജെപിയാണ്. തീവ്രവാദത്തിന്റെ അടിവേരറുത്ത് കൊണ്ടാണ് ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനം ബിജെപി സ്വീകരിച്ചത്. ഇപ്പോൾ കശ്മീർ സമാധാനത്തിന്റെ പാതയിലാണ്. ആക്രമണത്തിന്റെയോ കല്ലേറിന്റെയോ വാർത്തകൾ അവിടെ നിന്ന് വരുന്നില്ല.

സ്‌ഫോടനങ്ങളോ ആക്രമണങ്ങളോ ഉണ്ടായാൽ എവിടെ ഒളിച്ചാലും അതിന് ഉത്തരവാദികളായവർ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഭീകരർക്ക് അറിയാം. അതുകൊണ്ട് തന്നെ അവിടെ തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാനിൽ ഇരുന്ന് ഭാരതത്തിന്റെ സുരക്ഷയെ വെല്ലുവിളിക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്നും ഇന്നവർക്ക് അറിയാം.

അടിസ്ഥാന സൗകര്യ മേഖലയിൽ രാജ്യത്ത് വലിയ വികസനമാണ് നടക്കുന്നത്. ബുലന്ദഷെഹറിനെ ഗംഗാ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കാനൊരുങ്ങുകയാണ്. യുപിയിലെ ഓരോ നഗരങ്ങളും രാജ്യത്തെ ഓരോ സ്ഥലങ്ങളും പോലെ വികസിച്ച് കൊണ്ടിരിക്കുകയാണ്. വികസനം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇന്ന് നമ്മൾ മുന്നോട്ട് പോകുന്നതെന്നും’ യോഗി ആദിത്യനാഥ് പറഞ്ഞു.

anaswara baburaj

Recent Posts

കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ ; വീഡിയോ കാണാം….

രാഹുലല്ല അവന്റെ അമ്മൂമ്മ വന്നാലും പൗരത്വ നിയമം ബി ജെ പി നടപ്പിലാക്കും !

8 mins ago

ഗുർപത്വന്ത് സിം​ഗ് പന്നൂന്റെ കൊ-ല-പാ-ത-ക ശ്രമവുമായി ഇന്ത്യക്ക് ബന്ധമില്ല !

തെളിവ് കാണിച്ചിട്ട് വേണം വീരവാദം മുഴക്കാൻ ; അമേരിക്കയെ വലിച്ചുകീറി റഷ്യ

1 hour ago

140 കോടി ഇന്ത്യക്കാരെ അപമാനിച്ചു ! കോൺഗ്രസ് മാപ്പ് പറയണം ; സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്…

1 hour ago

കുരുക്ക് മുറുക്കി ഇ ഡി ! മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ ആദ്യ കുറ്റപത്രം നാളെ

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി…

2 hours ago

78.69 % വിജയം ! ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചു !മുൻവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിലുണ്ടായത് 4. 26 ശതമാനത്തിന്റെ കുറവ്

തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പൊതു…

2 hours ago

വർധിച്ചത് 24 ശതമാനം ! മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ ; ബാങ്കിന്റെ ഓഹരി വിലയില്‍ മൂന്നു ശതമാനം വര്‍ധന

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 24…

3 hours ago