Kerala

ഗവര്‍ണര്‍ക്കെതിരെ അസഭ്യ മുദ്രവാക്യം: പൊലീസില്‍ പരാതി നല്‍കി ബി.ജെ.പി, ഭരണഘടന പദവിയിലുള്ള വ്യക്തിയെ അപമാനിച്ചതിന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യം

ഇടുക്കി : ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യ മുദ്രവാക്യം വിളിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി പോലീസില്‍ പരാതി നല്‍കി. ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ഭരണഘടന പദവിയിലുള്ള വ്യക്തിയെ അപമാനിച്ചതിന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഇടുക്കി സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യ മുദ്രവാക്യം വിളിച്ചത്. ബി.ജെ.പി മദ്ധ്യമേഖല അദ്ധ്യക്ഷന്‍ എന്‍. ഹരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായാണ് ഗവര്‍ണര്‍ ജില്ലയിലെത്തിയത്.

നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയോടുളള പ്രതിഷേധത്തിൻ്റെ ഭാഗമായി എല്‍.ഡി.എഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു. ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധവും നടന്നു.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

ലോക്‌സഭയുടെ സ്പീക്കർ ആര് ? കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വീട്ടിൽ നിർണായക യോഗം ഇന്ന്

ദില്ലി : 18ാമത് ലോക്‌സഭയിലെ സ്പീക്കറെ തീരുമാനിക്കാനുള്ള എൻഡിഎയുടെ നിർണായക യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിയ്ക്ക് കേന്ദ്രപ്രതിരോധ മന്ത്രി…

2 mins ago

മുഖ്യനും മകളും വെള്ളം കുടിക്കും ! മാസപ്പടിക്കേസിൽ പിണറായി വിജയനും വീണ വിജയനും ഹൈക്കോടതി നോട്ടീസ് ; തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ ; കുരുക്ക് മുറുകുന്നു !

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് എം…

24 mins ago

സ്വാഭാവിക നടപടിയെങ്കിലും ഈ നോട്ടീസിന് വലിയ രാഷ്ട്രീയ പ്രാധാന്യം ! NOTICE TO KERALA CM

വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടന്റെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണ്ണായക നടപടി I PINARAYI VIJAYAN #pinarayivijayan #veenavijayan #exalogic

1 hour ago

കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിനായി ശ്രമിക്കുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അളിയൻ വദ്രാ ഗാന്ധിയെക്കൂടി മത്സരിപ്പിക്കണം; പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് തൻറെ രണ്ടാം കുടുംബമാണ് എന്ന്…

1 hour ago

‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|

‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|

2 hours ago

പച്ചക്കറി കൃഷിയെ ബാധിച്ച് മഴ! കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു; വില കുതിക്കുന്നു; വലഞ്ഞ് ജനങ്ങൾ!

വേലന്താവളം: മഴ കുറവായതിനാൽ തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം…

3 hours ago