കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് നെഹ്‌റു യുവ കേന്ദ്ര. അതിന്റെ ഉന്നത സ്ഥാനത്ത് ഇരുന്ന് കൊണ്ട് മാപ്പിള ലഹള പോലൊരു ഹിന്ദു വംശഹത്യയെ മഹത്വവൽക്കരിക്കുകയും അതിന്റെ നേതാക്കളായ മതഭ്രാന്തന്മാരെ വാഴ്ത്തി പാടുകയും അത് ചോദ്യം ചെയ്യുന്ന വോളന്റീർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അലി സബ്രിന്റെ ധിക്കാരപരമായ നടപടികൾ വച്ചു പൊറുപ്പിക്കാവുന്നതല്ല.യഥാർത്ഥത്തിൽ ICHR ന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ആചരണമായ ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയെ മലബാർ മേഖലയിൽ മാപ്പിള ലഹളയുടെ നൂറാം വാർഷികാചാരണം ആക്കി മാറ്റാനാണ് അലി സബ്രിൻ ശ്രമിച്ചു വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണ് മലപ്പുറം ജില്ലയിലെ അമൃത് മഹോത്സവത്തിന്റെ ആഘോഷം പൂക്കോട്ടൂർ യുദ്ധ സ്മാരകത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചത്.
സമാന രീതിയിലാണ് കോഴിക്കോട് ജില്ലയിലെ പരിപാടിയും ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നറിയാൻ സാധിച്ചിട്ടുള്ളത്. ICHR സംഘടിപ്പിക്കുന്ന പരിപാടിയിൽ മാപ്പിള ലഹളക്കാർ സ്വാതന്ത്ര്യ സമര സേനാനികൾ അല്ല എന്ന ICHR ന്റെ തന്നെ പഠന റിപ്പോർട്ടിനെ തള്ളി പറഞ്ഞു കൊണ്ട് മാപ്പിള ലഹളയും വാഗൻ ട്രാജഡിയും മാറ്റി നിർത്തി കൊണ്ട് സ്വാതന്ത്ര്യത്തിന്റെ വാർഷികം ആചാരിക്കാൻ സാധ്യമല്ല എന്ന് വോളന്റീർ ഗ്രൂപ്പിൽ അലി സബ്രിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത വോളന്റീർമാരോട് ‘എന്റെ കീഴിലുള്ള നിങ്ങളെ തെളിവ് തന്നു ബോധ്യപ്പെടുത്താൻ ഞാൻ ഒരുക്കമല്ല’ എന്ന ധാർഷ്ട്യപൂർണ്ണമായ സമീപനമാണ് സബ്രിൻ സ്വീകരിച്ചിട്ടുള്ളത്. എൻ.വൈ.കെ പോലൊരു യുവജന സന്നദ്ധ സംഘടനയുടെ തലപ്പത്തിരിക്കാൻ താൻ ഒരു നിലയ്ക്കും യോഗ്യനല്ലെന്ന് തെളിയുക്കുന്നതാണ് സബ്രിന്റെ പെരുമാറ്റവും ശൈലിയും. കേന്ദ്രത്തിൽ ഭരണം മാറിയത് അറിയാത്തത് പോലെ നെഹ്‌റു യുവ കേന്ദ്രയെ ഇപ്പോളും ഒരു കോൺഗ്രസ്സ് യുവജന സംഘടന ആയി കൊണ്ട് നടക്കാനാണ് സബ്രിന്റെ ശ്രമമെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഒന്നും വർഷങ്ങളായി തുടരുന്ന കോർഡിനേറ്റർമാരെ മാറ്റി പുതിയ ആളുകൾക്ക് ചുമതല നൽകാൻ പോലും എൻ.വൈ.കെ തയ്യാറായിട്ടില്ല.
മലപ്പുറം ജില്ലയിലെ 30 വോളന്റീർമാരിൽ വെറും നാല് പേർ മാത്രമാണ് ഇപ്പോളും എ.ബി.വി.പി പ്രവർത്തകരെന്നതും, ബാക്കിയുള്ളവർ എല്ലാം കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകർ തന്നെയാണെന്നതും അവഗണിക്കാവുന്ന പ്രശ്നമല്ല. കേന്ദ്ര സർക്കാരിൽ നിന്ന് വൻ തോതിൽ ഫണ്ടും ഗ്രാന്റും ഒക്കെ വാങ്ങി പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം നടത്താനും മത വെറിയും വർഗ്ഗീയതയും പ്രചരിപ്പിക്കാനും ഹിന്ദുവിരുദ്ധത ആഘോഷിക്കാനും വംശഹത്യകളെ ആചാരിക്കാനുമായി മാത്രം നെഹ്‌റു യുവ കേന്ദ്രക്ക് ഒരു ഡെപ്യൂറി ഡയറകടറെ ഇവിടെ ആവശ്യമില്ല. ഈ വിഷയത്തിൽ എബിവിപി എബിവിപി ദേശീയ നിർവാഹക സമിതി അംഗം വിഷ്ണു ഗോമുഖം പ്രതികരിച്ചു.
മലബാർ കലാപത്തെയും വാരിയൻകുന്നനെയും വെള്ളപൂശുന്ന രീതിയിൽ ഔദ്യോഗിക ഗ്രൂപ്പുകളിൽ നിർദ്ദേശം നൽകിയ നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എബിവിപി നെഹ്റു യുവ കേന്ദ്ര സംസ്ഥാന കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ തന്നെ മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല എന്ന രീതിയിലുള്ള പഠനറിപ്പോർട്ടുകൾ പുറത്തുവിട്ട സാഹചര്യത്തിൽ കേന്ദ്രസർക്കാറിനെ പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ഈ ഉദ്യോഗസ്ഥൻ പ്രവർത്തിക്കുന്നത് എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് എബിവിപി ദേശീയ നിർവാഹക സമിതി അംഗം വിഷ്ണു ഗോമുഖം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന് ഭാഗമായി കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ആസാദി ക അമൃത് മഹോത്സവ് എന്ന പരിപാടിയെ മലബാർ കലാപത്തിന് നൂറാം വാർഷികാചാരണം ആക്കി മാറ്റാൻ ആണ് അലി സാ ബ്രിൻ ശ്രമിച്ചു വരുന്നത്. പ്രതിഷേധത്തിൽ എബിവിപി സംസ്ഥാന സമിതി അംഗങ്ങളായ സ്റ്റെഫിൻ സ്റ്റീഫൻ, ഗ്രീഷ്മ എം തമ്പി എന്നിവർ സംസാരിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…
ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…
ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…
ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…
യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മന്ത്രമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ്…
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…