Kerala

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന – തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, തീരദേശ പോലീസ് ഇൻസ്‌പെക്ടർ ജനറൽ എന്നിവർ വിശദമായ റിപ്പോർട്ടുകൾ സമർപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ റിപ്പോർട്ടുകൾ പരിശോധിച്ചു.

മുതലപ്പൊഴിയിലെ നിരന്തരമായ അപകടങ്ങളെ സംബന്ധിച്ച് പഠിച്ച സെൻട്രൽ വാട്ടർ ആൻഡ് പവർ റിസെർച്ച് സ്റ്റേഷന്റെ റിപ്പോർട്ട്‌ പ്രകാരം തെക്കേ പുലിമുട്ടിന്റെ നീളം 425 മീറ്റർ വർദ്ധിപ്പിക്കണമെന്നാണ് നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ 164 കോടി രൂപയുടെ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടുകൂടി പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതിക്കായി കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ഒന്നരവർഷം കൊണ്ട് ഈ പ്രവർത്തി പൂർത്തീകരിക്കാവുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ, ഫിഷറീസ് ഡയറക്ടർ എന്നിവർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് വിശദമായി പരിശോധിച്ച കമ്മീഷൻ മത്സ്യബന്ധന മേഖലയിലെ വിവിധ സംഘടനകളും തൊഴിലാളികളുമായി ചർച്ച ചെയ്ത് വിഷയത്തിൽ ആവശ്യമായ തുടർ നടപടികളുടെ നിർദ്ദേശം സർക്കാരിന് സമർപ്പിക്കും.

സിറ്റിംഗിൽ 12 ഹർജികൾ തീർപ്പാക്കി. പുതിയ പരാതികൾ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.

Anandhu Ajitha

Recent Posts

പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ!!വിവരം ചോർന്നതോടെ ജാമ്യത്തിൽ നിന്ന് ഒഴിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…

13 hours ago

ദില്ലി സ്ഫോടനക്കേസ്; പ്രതിയുമായി കശ്മീരിലെ വനമേഖലയിൽ എൻഐഎ തെളിവെടുപ്പ്; അന്വേഷണം ഊർജ്ജിതം

ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…

13 hours ago

പിതൃസ്വത്ത് തട്ടിയെടുത്ത് ഭൂമാഫിയ !! പെരുവഴിയിലായ മുൻ സൈനികന്റെ കുടുംബത്തിന് ഒടുവിൽ നീതി; യോഗി സർക്കാരിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…

14 hours ago

പുതുവത്സര മധുരം നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തി കാമുകിയുടെ കൊടും ചതി !!കാമുകൻ്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ; വധശ്രമത്തിന് കേസ്; ഒളിവിൽ പോയ യുവതിയ്ക്കായി തെരച്ചിൽ

മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…

15 hours ago

മരണമൊഴിയിൽ ലൈംഗികാരോപണം; ധർമ്മശാലയിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രൊഫസർക്കും 3 വിദ്യാർത്ഥിനികൾക്കുമെതിരെ കേസ്

ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…

15 hours ago