ചെന്നൈ : ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വ്യാജ സിദ്ധൻ ചമഞ്ഞ് മുങ്ങിയ പ്രതി ഒന്നര വർഷത്തിന് ശേഷം പോലീസിന്റെ പിടിയിൽ. ചെന്നൈ സ്വദേശി രമേശാണ് പിടിയിലായത്.
2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങൾക്ക് ഒപ്പം മേശയുടെ അടിയിൽ ഒളിപ്പിച്ച് രമേശ് കടന്ന് കളഞ്ഞത്.
പൊലീസിനെ വെട്ടിച്ച് ദില്ലിയിലേക്ക് കടന്ന് കളഞ്ഞ രമേശ് പിന്നീട് സിദ്ധൻ ചമഞ്ഞാണ് ജീവിച്ചത്. സിദ്ധൻ വേഷത്തിൽ ദില്ലിയിൽ അടക്കം ആശ്രമങ്ങളിൽ തങ്ങിയ പ്രതി, തിരിച്ച് തമിഴ്നാട്ടിലേക്ക് എത്തുകയും തീർത്ഥടന കേന്ദ്രങ്ങളിൽ സജീവമാകുകയുമായിരുന്നു. വാണി കേസിൽ അടുത്തിടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തിന് പണം ഗൂഗിൾ പേ ചെയ്തതാണ് പ്രതിയെ പിടിക്കുന്നതിൽ നിർണായകമായത്. പുലർച്ചെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തമിഴ്നാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…