ഷംനാദ്
കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഷംനാദ് അറസ്റ്റിൽ യുഎപിഎ ചുമത്തിയത് ഉള്‍പ്പടെയുള്ള നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ ഉത്തര്‍പ്രദേശിലെ നേപ്പാള്‍ അതിർത്തിയിൽ വെച്ചാണ് തൃശൂര്‍ സിറ്റി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പടെ 22 കേസുകളിലെ പ്രതിയാണ് ഷംനാദ്.
2023 ഓഗസ്റ്റ് ആഗസ്ത് 17 ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാന്‍ ശ്രമിച്ചതിന് തൃശുര്‍ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കേസെടുത്തതിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു. 2016ല്‍ വിജിലന്‍സ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടില്‍ക്കയറി സ്വര്‍ണാഭരണങ്ങളും മറ്റും കവര്‍ച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍.
ഈ കേസ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതാണ്. തുടര്‍ന്ന് ജാമ്യത്തിലറങ്ങിയ ശേഷമാണ് വടക്കേക്കാട് കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ പോയത്. ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതി തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട തീവ്രവാദ ശൃംഖലയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിന്നു.ഇയാളെ ഒളിവില്‍ കഴിയാന്‍ സഹിയച്ചവരെക്കുറിച്ച് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ചുവരികയാണ്.
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ…
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…