acid-attack-towards-boy-in-haryana
ഹരിയാന : വിവാഹലോചന അമ്മായി നിരസിച്ചു,യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് യുവതിയ്‌ക്കെതിരെ പോലീസ് കേസെടുത്തു . മയൂർ വിഹാർ സ്വദേശിയായ ശ്യാമിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
മാതാപിതാക്കളുടെ മരണശേഷം സോനിപത്തിൽ അമ്മായിക്കൊപ്പമാണ് ശ്യാം താമസിച്ചിരുന്നത്. ഏകദേശം ഒരു മാസം മുമ്പാണ് അഞ്ജലിയെ ശ്യാം പരിചയപ്പെടുകയും ഇരുവരും നല്ല സുഹൃത്തുക്കളാക്കുകയും ചെയ്തു . കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഞ്ജലി അമ്മയ്ക്കൊപ്പം വിവാഹത്തെ കുറിച്ച് സംസാരിക്കാനായി ശ്യാമിന്റെ വീട്ടിലെത്തി. എന്നാൽ ശ്യാമിന്റെ അമ്മായി അനിത, വിവാഹത്തെ എതിർത്തു.
ഇതിനുശേഷവും അഞ്ജലി ശ്യാമിനെ പിന്തുടരുന്നത് തുടർന്നു. തക്കം കിട്ടിയ അഞ്ജലി ശ്യാമിന് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഇതിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു . അഞ്ജലിയ്‌ക്കെതിരെ ആരോപണങ്ങളുമായി അനിത രംഗത്ത് വന്നിട്ടുണ്ട് .
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…