Featured

പാഞ്ചാലിമേട്ടിലെ കുരിശുകൃഷിക്ക് കൂച്ചുവിലങ്ങ്: കുരിശുകള്‍ പൊളിക്കാൻ കര്‍ശ്ശന നിര്‍ദ്ദേശം

പത്തനംതിട്ട: ഇടുക്കി പാഞ്ചാലിമേട്ടിൽ നടക്കുന്ന കുരിശു കൃഷിക്കെതിരെ കർശന നടപടികളുമായി അധികൃതർ. പാഞ്ചാലിമേട്ടിൽ സ്ഥാപിച്ചിട്ടുള്ള കുരിശുകൾ ഉടൻ പൊളിച്ചുനീക്കണമെന്ന് വില്ലജ് ഓഫീസർ കർശന നിർദേശം നൽകി. കുരിശ് സ്ഥാപിച്ച കനകംഗവയല്‍ കത്തോലിക്കാ പള്ളിക്കാണ് പെരുവനന്താനം വില്ലേജ് ഓഫീസര്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ശബരിമല ക്ഷേത്രത്തോട് ബന്ധപ്പെട്ടുകിടക്കുന്ന മലയാണ് പാഞ്ചാലിമേട്. ശബരിമല ശാസ്താവിന്റെ പതിനെട്ട് മലകളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു. മകരജ്യോതി ദർശിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ എല്ലാ വർഷവും ഈ മലയിലെത്താറുണ്ട്.

പാഞ്ചാലിമേട്ടിൽ ദ്വാപര യുഗത്തിന്റെ ശേഷിപ്പുകളുണ്ടെന്നും കരുതപ്പെടുന്നു. പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ട ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലി കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്. എന്നാൽ ഇപ്പോൾ കണ്ണെത്താ ദൂരത്തോളം വരി വരിയായി നാട്ടിയ കുരിശുകളാണ് പാഞ്ചാലിമേട്ടിലെ കാഴ്ച. പാഞ്ചാലിമേടിൻറെ പേര് മരിയൻ കുരിശുമുടി എന്ന് മാറ്റിയിട്ടുമുണ്ട്.

ഇരുപത് വര്ഷം മുൻപാണ് ഇവിടെ ആദ്യ കുരിശ് സ്ഥാപിക്കുന്നത്. ഇത് അധികൃതർ പൊളിച്ചുനീക്കിയെങ്കിലും വീണ്ടും ഇവിടെ കുരിശുകൾ ഉയർന്നു. മാസങ്ങൾക്ക് മുൻപ് മൂന്ന് കുരിശുകൂടി സ്ഥാപിച്ചതോടെ ഇവിടെയുള്ള കുരിശുകളും എണ്ണം പതിനേഴായി. മരിയൻ കുരിശുമുടിയിലേക്ക് സ്വാഗതം എന്നെഴുതിയ കൂറ്റൻ കമാനവും ഇവിടെ സ്ഥാപിച്ചു. ഈ കവാടം മുതലുള്ള ഭൂമിയിലാണ് കൈയ്യേറി കുരിശുനാട്ടിയിട്ടുള്ളത്.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

2 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

3 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

7 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

7 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

7 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

7 hours ago