Action against the bus driver who tried to hit the students of Edapall Naduwattat.
മലപ്പുറം: എടപ്പാള്‍ നടുവട്ടത് വിദ്യാര്‍ത്ഥികളെ ഇടിച്ചിടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. സ്റ്റോപ്പില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച് ബസ് തടഞ്ഞ കുട്ടികളുടെ ഇടയിലേക്ക് ബസ് ഇടിക്കുകയായിരുന്നു.ഭാഗ്യത്തിനാണ് നടുവട്ടം ഐടിഐ യിലെ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. ബസിന് മുന്നിൽ കയറി നിന്ന് വിദ്യാർത്ഥികൾ നിർത്താനാവശ്യപ്പെടുമ്പോൾ, അത് വകവയ്ക്കാതെ ബസ് മുന്നോട്ടെടുത്ത് ഇടിക്കാൻ ശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബസ് ജീവനക്കാരെയും ഉടമയെയും വിളിച്ചു വരുത്തിയ പൊലീസ് 3000 രൂപ പിഴ ഈടാക്കി.
ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഡ്രൈവറോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. നടുവട്ടം സെന്ററില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സൂപ്പര്‍ ഫാസ്റ്റ് ബസിന് ആ സ്ഥലത്ത് സ്റ്റോപ്പില്ല എന്ന മറുപടിയാണ് പൊലീസിനോട് ബസുകാര്‍ നല്‍കിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…