India

ഉന്നത സർക്കാർ പദവി വലിച്ചെറിഞ്ഞ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനിയാണ് ചേറ്റൂർ ശങ്കരൻ നായരെന്ന് പ്രധാനമന്ത്രി; കേസരി ചാപ്റ്റർ 2 രാജ്യമെങ്ങും ചർച്ചാവിഷയമാകുന്നു; നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് അക്ഷയ് കുമാർ

ദില്ലി: സ്വാതന്ത്ര്യ സമരസേനാനി ചേറ്റൂർ ശങ്കരൻ നായരെ അനുസ്മരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘കേസരി ചാപ്റ്റർ 2’ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാറാണ്. ചിത്രം ഏപ്രിൽ 18 ന് റിലീസാകാനിരിക്കെയാണ് ഹരിയാനയിൽ നടന്ന ഒരു റാലിക്കിടെ ശങ്കരൻ നായരുടെ ധീരതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്‌താവന നടത്തിയത്.

ബ്രിട്ടീഷ് സർക്കാരിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കരൻ നായർ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഉന്നത പദവി ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്ത് ചാടിയ ദേശാഭിമാനിയായിരുന്നു എന്നാണ് പ്രധാനമന്ത്രി അനുസ്മരിച്ചത്. കേസരി ചാപ്റ്റർ 2 എന്ന സിനിമയെ കുറിച്ച് പറഞ്ഞില്ലെങ്കിലും ശങ്കരൻ നായരുടെ ചരിത്രം ഭാരതീയർ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കാരണക്കാരായവരെ ബഹുമാനിക്കുന്ന രാഷ്ട്രമാണ് നമ്മുടേത്. കേസരി ചാപ്റ്റർ 2 ധീര ദേശാഭിമാനികളെ അനുസ്മരിക്കാനുള്ള എളിയ ശ്രമമാണ്. ഈയവസരത്തിൽ അദ്ദേഹത്തെയും സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹത്തിന്റെ പങ്കിനെയും അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നു എന്നാണ് അക്ഷയ് കുമാർ എക്‌സിൽ കുറിച്ചത്.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ കുറിച്ച് ആരും പറയാത്ത കഥപറയുന്ന ചിത്രമാണ് കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്യുന്ന കേസരി ചാപ്റ്റർ 2. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറിന് പുറമെ അനന്യ പാണ്ഡെ, ആർ മാധവൻ തുടങ്ങിയവർ അഭിനയിക്കുന്നു. ഏപ്രിൽ 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Kumar Samyogee

Recent Posts

ഭീകരവാദികളെ വലയിട്ട് പിടിച്ചു സുരക്ഷാ സേന

ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…

1 minute ago

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം

വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…

7 minutes ago

സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ബിജെപി കൗൺസിലർ കരമന അജിത്ത് I KARAMANA AJITH

ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…

17 hours ago

സഖാക്കളെ ഞെട്ടിച്ച് ബിജെപി പ്രവർത്തകരുടെ ക്ലൈമാക്‌സ് ! TVM CORPORATION

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…

18 hours ago

ചരിത്രവിജയം നേടിയ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ കളറാക്കി ബിജെപി I BJP TVM CORPORATION

തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…

18 hours ago

അവൾക്കൊപ്പമല്ല ! അവനൊപ്പവുമല്ല !! നിയമ സംവിധാനങ്ങൾക്കൊപ്പം !!!

ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…

20 hours ago