കോഴിക്കോട്∙ സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പിള്ളി (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
തൃശൂരില്‍ നാടകരംഗത്ത് സജീവമായാണ് കലാപ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സിനിമ, സീരിയല്‍ രംഗങ്ങളിലും സജീവമായി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, സിഐഎ, മാസ്റ്റര്‍പീസ്, ഗുണ്ട ജയന്‍, ബ്രേക്കിങ്ങ് ന്യൂസ്, മനോഹരം, അര്‍ച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, മിന്നുകെട്ട്, നന്ദനം, അയ്യപ്പനും വാവരും, തച്ചോളി ഒതേനന്‍, ഹരിചന്ദനം, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചു.
അഭിനയം, തിരക്കഥ രചന, കലാസംവിധാനം, നാടക സംവിധാനം, ലൈറ്റ് ഡിസൈനിങ് തുടങ്ങിയ രംഗങ്ങളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട് ബാബുരാജ്. കുറച്ച് കാലം താമരശ്ശേരിയിലും പോര്‍ങ്ങോട്ടൂരിലുമായിരുന്നു താമസം. പിന്നീട് മാനിപുരത്ത് കൂറ്റുരു ചാലില്‍ വീടുവച്ച് താമസിക്കുകയായിരുന്നു. ഭാര്യ: സന്ധ്യ ബാബുരാജ് (നാടക പ്രവര്‍ത്തക), മകന്‍: ബിഷാല്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മാങ്കാവ് പൊതുസ്മശാനത്തില്‍ നടക്കും.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…