സോഷ്യൽമീഡിയയിൽ സജീവമായ താരമാണ് നടന് ഇന്ദ്രജിത്ത്. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ആരാധകര്‍ക്കായി പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രജിത്തിപ്പോള്‍.
മോഹന്‍ലാലിനൊപ്പം ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങളാണ് ഇന്ദ്രജിത്ത് പങ്കുവച്ചിരിക്കുന്നത്.
വിദേശ രാജ്യത്തു സിനിമാ ചിത്രീകരണത്തിനു പോയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനും, ഇന്ദ്രജിത്തിനുമൊപ്പം നടി സംയുക്ത മേനോനെയും കാണാം. ‘ സ്റ്റാര്‍ ഷെഫ് ഇന്‍ ആക്ഷന്‍’ എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ ചിത്രത്തിനു താഴെ ആഹ്ലാദ
പ്രകടനങ്ങളുമായി എത്തിയിട്ടുണ്ട്.
തനിക്കു പാചകം ചെയ്യുവാന്‍ വളരെ ഇഷ്ടമാണെന്നുളള കാര്യം മോഹന്‍ലാല്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായിരുന്ന മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കു ചില പാചക രീതികള്‍ പറഞ്ഞു കെടുക്കുന്നതു ഏറെ വൈറലായിരുന്നു.
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…