Actor Jagadish delayed the response of "Amma" in the Hema committee report? FEFCA steering committee member Jose Thomas with revelation!
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരസംഘടനയായ “അമ്മ “യുടെ പ്രതികരണം വൈകിപ്പിച്ചത്
നടൻ ജഗദീഷാണെന്ന വെളിപ്പെടുത്തലുമായി ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസ് തോമസ് രംഗത്തെത്തി .ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന അന്നുതന്നെ വാർത്താസമ്മേളനം നടത്താൻ അമ്മയും,ഫെഫ്കയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനിച്ചിരുന്നെന്നും എന്നാൽ ജഗതീഷ് ഇടപെട്ട് ആ തീരുമാനം മാറ്റുകയായിരുന്നെന്നുമാണ് ജോസ് തോമസ് വെളിപ്പെടുത്തിയത്.
എന്നാൽ ഇതിനെകുറിച്ച് മുൻപ് ഫെഫ്‌ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു .പത്ര സമ്മേളനം നടത്താം എന്ന് ആവശ്യപ്പെട്ടപ്പോൾ അന്ന് എതിർത്ത പലരും പിന്നീട് പുരോഗമനക്കാരായി മാദ്ധ്യമങ്ങളുടെ മുന്നിൽ വന്നു എന്നാണ് ബി ഉണ്ണികൃഷ്ണൻ അന്ന് പറഞ്ഞത് .
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന അന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയും മോഹൻലാലുമായി സംസാരിക്കുകയും വാർത്താസമ്മേളനം നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നുവെന്നും എന്നാൽ വാർത്ത സമ്മേളനം നടത്തുകയോ മാദ്ധ്യമങ്ങളെ കാണുകയോ ചെയ്യരുതെന്ന നടൻജഗദീഷിന്റെ വാദം ബാക്കിയുള്ളവർ ശരി വെക്കുകയുമായിരുന്നുവെന്ന് ജോസ് തോമസ് പറഞ്ഞു.അതെസമയം, റിപ്പോർട്ട് വന്നതിന് ശേഷം പ്രതികരണം വൈകിയതിൽ ,അമ്മയുടെ പേരിൽ നടൻ ജഗദീഷ് ക്ഷമ ചോദിച്ചിരുന്നു .
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…