Kerala

തിരക്കുകള്‍ക്കിടയിലും തന്റെ വീട് സന്ദര്‍ശിച്ച്‌, സ്നേഹം പങ്കിട്ടതില്‍ നന്ദി’ ; കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടില്‍ വന്ന സന്തോഷം പങ്കുവെച്ച്‌ നടന്‍ കൃഷ്ണകുമാര്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ വീട്ടില്‍ വന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. വി മുരളീധരനും അദ്ദേഹത്തിന്റെ ഭാര്യക്കുമൊപ്പമുള്ള തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടിലേക്ക് വരുന്നെന്നും പറഞ്ഞ് മുരളീധരന്‍ വിളിച്ചതിനെക്കുറിച്ചാണ് കൃഷ്ണകുമാർ ഫേസ്ബുക് കുറിപ്പിൽ പറയുന്നത്. വളരെയധികം തിരക്കുകള്‍ക്കിടയിലും തന്റെ വീട് സന്ദര്‍ശിച്ച്‌, സ്നേഹം പങ്കിട്ടതില്‍ നന്ദിയുണ്ടെന്നും കൃഷ്ണകുമാര്‍ കുറിച്ചു….

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും. കുറെ നാളായി മുരളി ചേട്ടന്‍ പറയുന്നതല്ലാതെ വരാറില്ല.

തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം.. എന്തായാലും ഇത്തവണ വന്നു, ഒപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്ബറും കൗണ്‍സിലറുമായ ശ്രി അശോക് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ശ്രി ശിവന്‍ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്ബര്‍ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ഊണിനു ശേഷം വളരെ നേരം കുടുംബാംഗങ്ങളുമായി സമയം ചെലവഴിച്ച ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകള്‍ക്കായി ചേട്ടന്‍ പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നു’.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

21 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

1 day ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

1 day ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

2 days ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

2 days ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago