കൊച്ചി: സിനിമ പ്രമോഷന് വേണ്ടി അഭിമുഖം നടത്തുന്നതിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ചോദ്യം ചെയ്യലിന് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായ നടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പൊലീസിന് മുന്നിൽ ഹാജരാവാൻ സമയം അനുവദിക്കണമെന്ന് ഭാസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നും നാളെ തന്നെ ഹാജരാകണമെന്നും പൊലീസ് പറഞ്ഞിരുന്നു. തുടർന്നാണ് നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
നിർമാതാക്കളുടെ സംഘടന മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടന്റെ വിശദീകരണം തേടിയേക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ നിലവാരമില്ലാത്ത ചോദ്യം ചോദിച്ചുവെന്ന് ആരോപിച്ചാണ് ശ്രീനാഥ് ഭാസി അവതാരകയെ അസഭ്യം പറഞ്ഞത്. വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്.
അതേസമയം, താൻ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. തന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സംഭവം വിവാദമായതോടെ, ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ് ഭാസി രംഗത്തെത്തിയിരുന്നു.
സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ദിവസം 25 അഭിമുഖങ്ങൾ വരെ നൽകേണ്ടി വന്നു. അതിന്റെ മാനസിക സമ്മർദം താങ്ങാനാവാതെ വന്നപ്പോൾ ഉണ്ടായ പ്രതികരണമാണ്. തെറി പറയാൻ പാടില്ലായിരുന്നുവെന്നും ശ്രീനാഥ് ഭാസി പ്രതികരിച്ചിരുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…