Kerala

നടി മാളവികയുടെ വീട്ടില്‍ മോഷണം; ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നതായി പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് നടൻ തേജസ്; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: നടി മാളവികയുടെ വീട്ടില്‍ മോഷണം. നടിയുടെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നതായാണ് പരാതി. തന്റെ വീട്ടില്‍ കള്ളൻ കയറുന്നതിന്റെ ദൃശ്യങ്ങള്‍ മാളവികയുടെ ഭര്‍ത്താവും നടനുമായ തേജസ് സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

വീടിന്റെ മുൻ വാതില്‍ കുത്തിപ്പൊളിച്ചാണ് കള്ളൻ കയറിയത് എന്ന് നടൻ തേജസ് ജ്യോതി സിസിടിവി ദൃശ്യം പങ്കുവെച്ച് പറയുന്നു. വസ്‍ത്രങ്ങളും മറ്റും വാരി വലിച്ചിട്ടു. കള്ളൻ വീട്ടിലെ അലമാരയും പൊളിച്ചിട്ടുണ്ട്. ഞങ്ങള്‍ സ്ഥലത്ത് ഉണ്ടിയിരുന്നെങ്കില്‍ വലിയ അപകടമായേനെ ചിലപ്പോള്‍ എന്നും തേജസ് ചൂണ്ടിക്കാട്ടുന്നു. മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് ഞാങ്ങാട്ടിരി വി കെ കടവ് റോഡിലെ വീട്ടിൽ മോഷണം നടന്നത്.

രാവിലെ ജോലിക്കാരിയെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിലാണ്. പലതും പൊട്ടിച്ചിട്ടുമുണ്ട്. മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വാച്ചാണ് മോഷ്ടാവ് പ്രധാനമായും കവ‍ർന്നത്. സ്വർണ്ണവും പണവും വീട്ടിൽ വച്ചിരുന്നില്ല എന്നതിനാൽ ഇത് നഷ്ടമായില്ല. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. മാളവികയുടെ വീടിന് ചുറ്റും സഞ്ചരിച്ച നായ സമീപത്തെ മറ്റൊരു വീട്ടിലുമെത്തി. പിന്നീട് സമീപത്തെ പുഴയോരത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തി നിന്നു.

മോഷ്ടാവ് വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും, ഉളിയും വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിൽ ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോ ബ്രിക്സ് കടയിൽ നിന്നും മോഷ്‍ടിച്ചതാണെന്ന് വ്യക്തമായി. റെയിൽ കോട്ട് ധരിച്ച് മുഖം തോർത്ത് ഉപയോഗിച്ച് മറച്ച മോഷ്‍ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.

anaswara baburaj

Recent Posts

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

32 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

44 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

48 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

1 hour ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

1 hour ago