Kerala

എന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കിൽ..ഇന്ന് ഞാൻ ജയിലിൽ ഉണ്ടായേനെ..!!ഷഹബാസിന്റെ മരണത്തിൽ വൈകാരിക കുറിപ്പുമായി നടി മഞ്ജു പത്രോസ്

താമരശ്ശേരിയിൽ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ വൈകാരിക കുറിപ്പുമായി സിനിമ സീരിയൽ താരം മഞ്ജു പത്രോസ്.മകന്റെ കൈ വളരുന്നോ കാൽ വളരുന്നോയെന്ന് നോക്കി നോക്കി ജീവിക്കുന്ന ഒരു രക്ഷിതാവാണ് താനെന്നും അതുകൊണ്ട് തന്നെ ഷഹബാസിന്റെ മാതാപിതാക്കൾക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി മനസിലാകുമെന്നും മഞ്ജു പറയുന്നു .ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കൾ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ലെന്നും നടി കുറിച്ചു.

മഞ്ജു പത്രോസ് പങ്കുവച്ച കുറിപ്പ് വായിക്കാം !

‘‘18 വയസുള്ള മകന്റെ അമ്മയാണ് ഞാൻ. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി നോക്കി വളർത്തിയ മകൻ. അവനെ ചുറ്റി പറ്റിയാണ് എന്റെ ജീവിതം. എൽകെജി ക്ലാസ്സിന്റെ മുന്നിൽ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അദ്ഭുതം ഇല്ല. കാരണം അവൻ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞു വിരൽ മുറിഞ്ഞാൽ എന്റെ ഉറക്കം നഷ്ടപ്പെടും. സ്വരം ഇടറിയാൽ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും.

എന്റെ തലയിൽ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല. എന്റെ കാര്യം പറഞ്ഞെങ്കിലും എന്നെ പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്. അങ്ങനെ ഉള്ള ഒരമ്മയ്ക്കും അച്ഛനുമാണ് അവരുടെ പറക്കമുറ്റാത്ത മകനെ നഷ്ടപെട്ടത്. നഷ്ടപെട്ടതല്ല.നഷ്ടപ്പെടുത്തിയത്..കാരണക്കാർ തോളത്തു കയ്യിട്ടു നടക്കേണ്ട കൂട്ടുകാർ. അവർക്ക് വേണ്ടി വാദിക്കാൻ കുറെ പേര്.. പരീക്ഷയെഴുതണം പോലും.

ഏതെങ്കിലും ഒരു അച്ഛന് ഒരു അമ്മയ്ക്ക് ക്ഷമിക്കാൻ സാധിക്കുമോ ഈ പ്രവൃത്തികൾ.. ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കൽ പോലും നേരിൽ കാണാത്ത നമുക്ക് സഹിക്കാൻ കഴിയുന്നില്ല.. അവർക്ക് മാതൃകപരമായ ശിക്ഷ നൽകേണ്ടതിനു പകരം എന്താണ് ഇവിടെ നടക്കുന്നത്. ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കൾ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല.. ‘അവന്റെ കണ്ണൊന്നു പോയി നോക്ക് നീ’ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞില്ലേ നീ.. എന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കിൽ..ഇന്ന് ഞാൻ ജയിലിൽ ഉണ്ടായേനെ… എന്തിനെന്നു പറയേണ്ടല്ലോ.. കുഞ്ഞേ മാപ്പ്…. ഷഹബാസ്’’.–മഞ്ജു പത്രോസിന്റെ വാക്കുകൾ.

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

2 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

3 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

3 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

4 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

4 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

4 hours ago