Kerala

ആരോപണ മുനയിൽ കോൺഗ്രസ് നേതാവും ! നടി മിനു മുനീറിന്റെ ആരോപണത്തിലുള്ള ചന്ദ്രശേഖരൻ കെപിസിസിയുടെ നിയമസഹായ വിഭാഗം അദ്ധ്യക്ഷൻ

തിരുവനന്തപുരം : ജയസൂര്യ, മണിയൻപ്പിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ ​ലൈം​ഗിക ആരോപണം ഉന്നയിച്ച നടി മിനു മുനീറിന്റെ വെളിപ്പെടുത്തലിൽ ഉൾപ്പെട്ട് കോണ്‍ഗ്രസ് നേതാവായ അഡ്വ. വി.എസ് ചന്ദ്രശേഖരനും. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കെപിസിസി നിയമസഹായ വിഭാഗം അദ്ധ്യക്ഷനുമാണ് ചന്ദ്രശേഖരന്‍. ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ തന്നെ കൊണ്ടുപോയത് ചന്ദ്രശേഖരനാണെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

“മണിച്ചേട്ടൻ നായകനായ ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അഡ്വ. ചന്ദ്രശേഖറിൽ നിന്ന് ദുരനുഭവം ഉണ്ടായത്. പ്രീ പ്രൊഡക്ഷൻ സമയത്തൊക്കെ അദ്ദേഹം എന്റെ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഒരു ദിവസം, ബോൾ​ഗാട്ടിയിൽ ഒരു ലൊക്കേഷൻ കാണാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവിടെ പോയപ്പോൾ മുറിയിൽ ചിത്രത്തിന്റെ
സഹ- പ്രൊഡ്യൂസർ ഉണ്ടായിരുന്നു.

ചന്ദ്രശേഖർ എന്നെ അയാൾക്ക് പരിചയപ്പെടുത്തി കൊടുത്തു. എന്നിട്ട് പെട്ടന്ന് പുറത്തേക്കിറങ്ങി പോയി. കുറെ നേരം കഴിഞ്ഞ് ഞാൻ എനിക്ക് പോകണമെന്ന് പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു അങ്ങനെ അങ്ങ് പോയാൽ എങ്ങനെയാ വന്ന കാര്യങ്ങൾ ഒക്കെ നടക്കണ്ടേയെന്ന്. കെട്ടിപ്പിടിക്കാൻ വന്നപ്പോൾ താൻ തട്ടിമാറ്റി. ലൊക്കേഷൻ കാണാൻ വേണ്ടി മാത്രമാണ് വന്നതെന്നും താങ്കൾ ഉദ്ദേശിക്കുന്ന ആളല്ലെന്നും ഞാൻ പറഞ്ഞു. അയാൾ മാന്യനായതുകൊണ്ട് സോറി പറഞ്ഞു വിട്ടു.”- മിനു മുനീർ പറഞ്ഞു.

പ്രമുഖ നടന്‍മാരുള്‍പ്പടെയുള്ളവരില്‍നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്നാണ് മിനു മുനീര്‍ ആരോപിച്ചത്. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന് അവർ പറഞ്ഞിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്നും മിനു ആരോപിച്ചു. വഴങ്ങിത്തരണമെന്ന് നടൻ മുകേഷും ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നും മിനു മുനീർ വെളിപ്പെടുത്തിയിരുന്നു.

ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേദിവസം ലൊക്കേഷനില്‍വെച്ച് ദേഷ്യപ്പെട്ടുവെന്നുമാണ് മണിയൻ പിള്ള രാജുവിനെതിരായ ആരോപണം.

അതേസമയം രേഖാമൂലം പരാതിയുണ്ടെങ്കില്‍ അവര്‍ നല്‍കട്ടെയെന്നും അങ്ങനെ രേഖാമൂലമുള്ള പരാതി വന്നുകഴിഞ്ഞാല്‍ പ്രതികരണം നടത്താമെന്നുമാണ് ആരോപണം സംബന്ധിച്ച് ചന്ദ്രശേഖരൻ മറുപടി നൽകിയിരിക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ തന്നെ ബോധപൂര്‍വം ആക്ഷേപിക്കാനാണെന്നാണ് ചന്ദ്രശേഖരന്റെ പ്രതികരണം.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

32 minutes ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

1 hour ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

2 hours ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

3 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

4 hours ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

4 hours ago