Actress-assault-case-case-monday
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടു൦ പരിഗണിക്കും. വിദേശത്തായിരുന്നതിനാൽ വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. കേസ് കോടതി പരിഗണിച്ചപ്പോൾ വിജയ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ നേരത്ത കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് പരിഗണിക്കാനായി കേസ് മാറ്റിയത്.
അതേസമയം, കേസില്‍ നടൻ സൈജു കുറുപ്പിനെ ഇന്നലെ കൊച്ചി പോലീസ് ചോദ്യം ചെയ്തിരുന്നു.
39 ദിവസത്തിന് ശേഷം ദുബായിൽ നിന്ന് നാട്ടിലെത്തിയ വിജയ് ബാബുവിനെ അന്വേഷണ സംഘം പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധമെന്നും സിനിമയിൽ അവസരം നിഷേധിച്ചപ്പോൾ പരാതി ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദ൦. പരിക്കേൽപിച്ചു എന്ന നടിയുടെ പരാതി വിജയ് ബാബു നിഷേധിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നുമാണ് വിജയ് ബാബുവിന്റെ ആരോപണം.
കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം വിജയ് ബാബു നാട്ടിലെത്തിയത്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് വിജയ് ബാബു പറയുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായി നടന്നതെന്ന് വിജയ് ബാബു പോലീസിന് മൊഴി നൽകി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നലെ കാരണം. ഒളിവിൽ പോകാൻ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പോലീസിനോട് പറഞ്ഞു.
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA), ഓഫീസ് ഓഫ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ODNI) എന്നിവയുടെ…
കർണാടകയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ…
ഗുജറാത്തിലെ പ്രഭാസ് പഠാനിലുള്ള ചരിത്രപ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന് തൊട്ടുമുകളിലായി കാർത്തിക പൂർണ്ണിമയിലെ പൂർണ്ണചന്ദ്രൻ നേർരേഖയിൽ എത്തിയ അപൂർവ്വ…
കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…