akansha-mohan
മുംബൈ: ഹോട്ടല്‍ മുറിയില്‍ യുവനടിയെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ആകാന്‍ഷ മോഹനെയാണ് മരിച്ച നിലയില്‍ കണ്ടെത്തത്. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് സംഭവം.
മുറിയില്‍ നിന്നും നടി പുറത്തുവരാതിരുന്നതിനെ ഹോട്ടല്‍ അധികൃതര്‍ വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ ഒരു കുറിപ്പ് ഹോട്ടല്‍ മുറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
പരസ്യ ചിത്രങ്ങളിലും മോഡലിംഗ് രംഗത്തും സജീവമായിരുന്നു ആകാന്‍ഷ മോഹന്‍. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ബോളിവുഡ് ചിത്രത്തില്‍ ആകാന്‍ഷ അഭിനയിച്ചിരുന്നു. ആകാന്‍ഷയുടെ മരണത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ ‘ക്ഷമിക്കണം. എന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ല. ഞാൻ സന്തോഷവതിയല്ല . എനിക്ക് സമാധാനം മാത്രം മതി’, ഇതായിരുന്നു നടിയുടെ വാക്കുകളെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…
കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…