അഡിഡാസ് പുറത്തിറക്കിയ ജേഴ്സികൾ
ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സികൾ അഡിഡാസ് പുറത്തിറക്കി. ടീമിന്റെ ടെസ്റ്റ്, ട്വന്റി 20, ഏകദിന ജഴ്‌സികളാണ് അഡിഡാസ് പുറത്തിറക്കിയത് .
ഈ മാസം ജൂണ്‍ ഏഴിന് തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ജഴ്‌സി ധരിച്ചാകും ഗ്രൗണ്ടിലിറങ്ങുക . കടും നീല നിറത്തിലും ഇളം നീല നിറത്തിലുമുള്ള രണ്ട് വ്യത്യസ്ത ജഴ്‌സികളാണ് ട്വന്റി 20യ്ക്കും ഏകദിനത്തിനുമായി അഡിഡാസ് അണിയിച്ചൊരുക്കിയത്.
ആഗോള സ്പോർട്സ് ബ്രാൻഡായ അഡിഡാസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്‌പോണ്‍സറാകുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിനുമുന്‍പ് കില്ലര്‍ ജീന്‍സാണ് ഇന്ത്യയുടെ കിറ്റ് സ്പോണ്‍സര്‍ ചെയ്തത്. കില്ലര്‍ ജീന്‍സുമായുള്ള കരാര്‍ മേയ് 31 ന് അവസാനിച്ചു.അതെ സമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സര്‍ ബൈജൂസ് ലേണിങ് ആപ്പുമായുള്ള കരാർ നവംബറിൽ അവസാനിക്കും.
https://twitter.com/adidasindiaoffi/status/1664258299003273216?ref_src=twsrc%5Etfwകേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…