India

ആദിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദിര്‍ രഞ്ജന്‍ പിസിസി മുന്‍ അധ്യക്ഷന്‍ കൂടിയാണ്.

രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് ആദിര്‍ രഞ്ജന്‍. 1999 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ബഹറാന്‍പൂര്‍ സീറ്റില്‍ നിന്ന് ജയിച്ചു.

ബംഗാളില്‍ നിന്ന് രണ്ട് എംപിമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

രാഹുല്‍ ഗാന്ധി കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചതോടെയാണ് പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായത്. ആദിര്‍ രഞ്ജന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, മനീഷ് തിവാരി, ശശി തരൂര്‍ എന്നീ പേരുകളും പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭയില്‍ കോണ്‍ഗ്രസിനെ നയിച്ചത് ഖാര്‍ഗെയായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹവും തോറ്റു.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് കക്ഷി നേതാവിനെ നിശ്ചയിച്ചത്. എ.കെ ആന്റണി, ഗുലാം നബി ആസാദ്, ജയ്റാം രമേശ്, ആനന്ദ് ശര്‍മ്മ, പി.ചിദംബരം, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ആദിര്‍ രഞ്ജന്‍ ചൗധരിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദിര്‍ രഞ്ജനെ വിശേഷിപ്പിച്ചത് പോരാളി എന്നായിരുന്നു.

Anandhu Ajitha

Recent Posts

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

51 minutes ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

2 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

2 hours ago

അമേരിക്ക നടത്തിയത് ക്രിമിനൽ അധിനിവേശമെന്ന് വെനസ്വേല ! ഐക്യരാഷ്ട്രസഭ അടിയന്തര രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യം

കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…

2 hours ago

ഒരു സിനിമ കാണുന്നതുപോലെ ഞാൻ അത് തത്സമയം കണ്ടു” മഡൂറോയുടെ അറസ്റ്റിൽ ഡൊണാൾഡ് ട്രമ്പ് ; ഇറാനിലെ ആണവ ഭീഷണിയെ നേരിട്ടതിനേക്കാൾ വലിയ നേട്ടമെന്ന് അവകാശവാദം

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

2 hours ago

വെള്ളാപ്പള്ളിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഓർക്കണം ! ഇത് വാരിയൻ കുന്നന്റെ 1921 അല്ല ! നരേന്ദ്രമോദി നയിക്കുന്ന 2026 ആണ് ! യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാപ്രസിഡന്റിന് മറുപടിയുമായി അഡ്വ. ബി ഗോപാലകൃഷ്ണൻ

വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…

3 hours ago