India

വികസിത് സങ്കല്പ് യാത്ര; ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഇന്ന് സംവദിക്കും; വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ നൽകുന്നതിനായി മഹിളാ കിസാൻ ഡ്രോൺ കേന്ദ്രം തുറക്കും; രാജ്യത്ത് സ്ത്രീകളുടെ സ്വപ്‌നങ്ങൾ ഇനി പറക്കും!

ദില്ലി: വികസിത് സങ്കല്പ് യാത്രയിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംവദിക്കും. വീഡിയോ കോൺഫറൻസിങ് വഴിയാകും ഗുണഭോക്താക്കളുമായുള്ള ചർച്ച നടക്കുക. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് (എസ്.എച്ച്.ജി.) ഡ്രോണുകൾ നൽകുന്നതിനായി പ്രധാനമന്ത്രി മഹിളാ കിസാൻ ഡ്രോൺ കേന്ദ്രം തുറക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികള്‍ സമയബന്ധിതമായി അര്‍ഹതപ്പെട്ടവരില്‍ എത്തുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി നവംബര്‍ 15ന് ഝാര്‍ഖണ്ഡിലെ കുന്തിയില്‍ പ്രധാനമന്ത്രിയാണ് വികസിത് സങ്കല്പ് യാത്രയ്‌ക്ക് തുടക്കം കുറിച്ചത്.

യാത്ര എത്തുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഹെല്‍ത്ത് ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ആദ്യ പത്ത് ദിവസം 995 ഗ്രാമപഞ്ചായത്തുകളിലായി 5700 ആരോഗ്യ ക്യാമ്പുകളാണ് നടന്നത്. 782000 പേര്‍ ഇതിന്റെ പ്രയോജനം നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പുകള്‍. ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകളും പരിപാടികളില്‍ വിതരണം ചെയ്തു.

പ്രധാന്‍മന്ത്രി ടിബി മുക്തി ഭാരത് അഭിയാന്‍, ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച ബോധവത്കരണം സാധാരണജനങ്ങളില്‍ വരെ എത്തിക്കുന്നതില്‍ ആരോഗ്യക്യാമ്പുകള്‍ വിജയിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വനിതാ കര്‍ഷക സ്വയംസഹായസംഘങ്ങള്‍ക്ക് ഡ്രോണുകള്‍ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രയുടെ പ്രവര്‍ത്തനം സങ്കല്പ്‌യാത്രയില്‍ വിലയിരുത്തുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 15000 ഡ്രോണുകള്‍ വിതരണം ചെയ്യാനാണ് പരിപാടി. വനിതാകര്‍ഷകര്‍ക്ക് ഇത് ഉപയോഗിക്കുന്നതിനുള്ള പരിശീലനവും കേന്ദ്രകൃഷി മന്ത്രാലയം നൽകും.

anaswara baburaj

Recent Posts

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

15 mins ago

സ്വാതി മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരം!കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; വിമർശനവുമായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…

21 mins ago

സിപിഎം നേതാക്കൾ പോലുമറിയാതെ സമരം പിൻവലിച്ചതിനെ കാരണമെന്ത് ? SOLAR CORRUPTION

ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…

27 mins ago

“വരി തെറ്റിക്കുന്ന വാക്കുകൾ” ! മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…

30 mins ago

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

1 hour ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago