After 19 years, the suspect in the case of trying to kill a journalist was arrested by the Crime Branch.
കോഴിക്കോട്: പിടികിട്ടാപുള്ളി ഉസ്മാൻ ഖാമിസ് ഒതുമൻ അൽ ഹമാദിയെയാണ് കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡൽഹിയിൽ അറസ്റ്റ് ചെയ്തത്.19 വർഷം മുൻപ് മാദ്ധ്യമപ്രവർത്തകനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഉസ്മാൻ.കോഴിക്കോട് സ്വദേശിയായ പ്രതി 16 വർഷമായി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു.
ദി ക്രിമിനൽ’ എന്ന പത്രത്തിന്റെ ഉടമ വെള്ളയിൽ സ്വദേശി ഷംസുദ്ദീനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് ഉസ്മാൻ.നടക്കാവ് പോലീസ് അന്വേഷണം നടത്തിയ കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു എന്നാണ് വിവരം.യു.എ.ഇ.യിൽ ഉസ്മാൻ ഖാമിസ് ഒതുമൻ അൽ ഹമാദി എന്ന പേര് മാറ്റി പാസ്പോർട്ട് ഉണ്ടാക്കിയാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ ക്രൈംബ്രാഞ്ച് പുതിയ പാസ്‌പോർട്ട് വിവരങ്ങൾ കണ്ടെത്തുകയും ഇൻറർപോളുമായി ബന്ധപ്പെട്ട് പ്രതിയുടെ പേരിൽ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതി വിദേശത്ത് നിന്ന് ഡൽഹി ഇന്ദിരഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങിയ സമയം എമിഗ്രേഷൻ അധികൃതർ തടഞ്ഞു.തുടർന്ന് കോഴിക്കോട് ബ്രാഞ്ച് ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ പി.വി. വിനേഷ് കുമാർ, എസ്.ഐ. എം.കെ.സുകു എന്നിവർ ദില്ലിയിലെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…