Mysterious monolith found in india
അഹമ്മദാബാദ്: ലോകത്തിലെ വിവിധ ദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢ ലോഹത്തൂൺ ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു. അഹമ്മദാബാദിലാണ് ലോഹത്തൂൺ ഉയർന്നിരിക്കുന്നത്. ആറ് അടി നീളമുള്ള ലോഹത്തൂൺ താൽതേജിലെ സിംഫണി പാർക്കിലാണ് കണ്ടെത്തിയിരിക്കുന്നത്. നിഗൂഢ ലോഹത്തൂൺ എന്നാണ് പ്രദേശവാസികൾ ഇതിന് നൽകിയിരിക്കുന്ന പേര്. മണ്ണിൽ നിന്ന് ഉയർന്ന നിലയിലാണ് ലോഹത്തൂണെങ്കിലും ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല. വൈകിട്ട് ജോലി കഴിഞ്ഞ് പോകുന്നത് വരെ പാർക്കിൽ ഇത്തരമൊരു തൂൺ ഉണ്ടായിരുന്നില്ലെന്ന് പാര്‍ക്കിലെ സെക്യുരിറ്റി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ജോലിക്കെത്തിയപ്പെഴാണ് ലോഹത്തൂൺ കാണുന്നത്.
അതേസമയം ആദ്യം യുഎസ്എയിലെ യൂടായിലാണ് ലോഹത്തൂൺ കണ്ടെത്തിയത്. പിന്നാലെ റൊമാനിയയിലും ലോഹത്തൂൺ കണ്ടെത്തി. തുടര്‍ന്ന് അമേരിക്ക,യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ലോഹതൂണിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ചില കലാകാരന്മാരുടെ പണിയാണ് എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. എന്നാല്‍ ഇതിനുപിന്നില്‍ അന്യഗ്രഹ ജീവികളാണെന്ന വാദവും നേരത്തെ ഉയര്‍ന്നിരുന്നു.
ദില്ലി : 18ാമത് ലോക്സഭയിലെ സ്പീക്കറെ തീരുമാനിക്കാനുള്ള എൻഡിഎയുടെ നിർണായക യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിയ്ക്ക് കേന്ദ്രപ്രതിരോധ മന്ത്രി…
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് എം…
വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടന്റെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണ്ണായക നടപടി I PINARAYI VIJAYAN #pinarayivijayan #veenavijayan #exalogic
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് തൻറെ രണ്ടാം കുടുംബമാണ് എന്ന്…
‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|
വേലന്താവളം: മഴ കുറവായതിനാൽ തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം…