After Malappuram, NIA raids on houses of Popular Front terrorists in Kannur; Inspection at three locations in the city
കണ്ണൂർ: നഗരത്തിലെ മൂന്നിടങ്ങളിൽ എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ഭീകരരായ കണ്ണൂർ സിറ്റി നാലു വയലിൽ മുഷ്താഖ്, കൊടപ്പറമ്പിലെ റഷീദ്, പള്ളിപ്പുറത്തെ മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന നാലുപേരുടെ വീടുകളിൽ ഇന്ന് പുലർച്ചെ എൻഐഎ പരിശോധന നടത്തിയിരുന്നു. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. നാലുപേരുടെയും വീടുകളിൽ ഒരേ സമയത്താണ് പരിശോധന ആരംഭിച്ചത്. പരിശോധന ആരംഭിച്ച ശേഷമാണ് വിവരം എൻഐഎ ലോക്കൽ പോലീസിനെ അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറത്തെ ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരി ഗ്രീൻവാലി എൻഐഎ കണ്ടുകെട്ടിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻഡിഎഫിന്റെ കാലം മുതൽ തന്നെ പ്രവർത്തിച്ചിരുന്നു കേന്ദ്രമായിരുന്നു ഇത്.സ്വത്തുവിവരങ്ങൾ കൈമാറിയിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് എൻഐഎ നേരിട്ടെത്തി സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് സ്വത്തുവകകൾ കണ്ടുകെട്ടിയത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…