After nationwide protests, Kolkata child gang murder case in Supreme Court today; Parents will continue their struggle till their children get justice
കൊൽക്കത്ത: സർക്കാർ നിയന്ത്രണത്തിലുള്ള കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങുന്ന ബെഞ്ച് നടപടികൾക്ക് മേൽനോട്ടം വഹിക്കും.
അതേസമയം, കൊൽക്കത്തയില്‍ മുപ്പത്തിയൊന്നുകാരിയായ വനിതാ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴും പ്രതിഷേധത്തീ അണയാതെ കൊൽക്കത്ത. കഴിഞ്ഞ ദിവസം രാത്രി വലിയ പ്രതിഷേധ റാലികളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത്. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവർക്കും ശിക്ഷ നൽകുക, സ്ത്രീകൾക്ക് ജോലി സ്ഥലങ്ങളിൽ സുരക്ഷാ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് പ്രതിഷേധക്കാർ തെരുവുകൾ പ്രക്ഷുബ്ധമാക്കുന്നത്.
അതിനിടയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ വിമർശനവുമായി മാതാപിതാക്കളും രംഗത്തെത്തി. പോലീസ് കുറ്റകൃത്യത്തെ മറച്ചുവയ്‌ക്കാനാണ് ശ്രമിക്കുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. മകൾക്ക് നീതി ലഭിക്കുന്നത് വരെ സമരരംഗത്ത് തുടരുമെന്നും, മകൾക്ക് വേണ്ടി ആയിരങ്ങൾ പ്രതിഷേധം തീർക്കുന്നത് പോരാടാനുള്ള ധൈര്യം നൽകുകയാണെന്നും പിതാവ് പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…