Kerala

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ക്ലിഫ് ഹൗസിൽ സിസിടിവിക്കായി പൊടിച്ചത് 12.93 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സിസിടിവി സ്ഥാപിക്കുന്നതിന് ചെലവാക്കിയത് 12.93 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ക്ലിഫ് ഹൗസിലും മന്ത്രിമന്ദിരങ്ങളിലും നടത്തിയ ഇലക്ട്രോണിക്സ് പ്രവൃത്തികളെന്തൊക്കെ എന്ന ചോദ്യത്തിന് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് റൂറല്‍ സബ് ഡിവിഷനില്‍ നിന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്.

ക്ലിഫ് ഹൗസ് ഉള്‍പ്പെടെ ആറ് മന്ത്രിമന്ദിരങ്ങളില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിരിക്കുന്നത്. ക്ലിഫ്ഹൗസില്‍ സിസിടിവി സ്ഥാപിച്ച് കമ്മിഷന്‍ ചെയ്ത വകയില്‍ 12,93,957 രൂപയും ഇപിഎബിഎക്സ് സിസ്റ്റം സ്ഥാപിച്ച വകയില്‍ 2.13 ലക്ഷവും ചെലവായി. ലാന്‍ ആക്സസ് പോയിന്‍റ് സ്ഥാപിച്ചതിന് ചെലവായത് 13,502 രൂപയാണ്.

കെ–റെയില്‍ പ്രക്ഷോഭ സമയത്ത് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പിൽ കടന്ന് പ്രതിഷേധസൂചകമായി കല്ലിട്ടിരുന്നു. ആ സംഭവം നാണക്കേടും സുരക്ഷാ വീഴ്ചയുമായി വിലയിരുത്തപ്പെട്ടതോടെയാണ് പുതിയ സിസിടിവികള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ക്ലിഫ്ഹൗസിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയത്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളായ പൗര്‍ണമി, പ്രശാന്തി എന്നിവിടങ്ങളിലും പുതുതായി ഇപിഎബിഎക്സ് സിസ്റ്റവും ലാന്‍ ആക്സസ് പോയിന്‍റും സ്ഥാപിച്ചു. കവടിയാര്‍ ഹൗസിലെ ഇപിഎബിഎക്സ് സിസ്റ്റത്തിന്‍റെ തകരാര്‍ പരിഹരിച്ചതിന് 18,850 രൂപയും സർക്കാർ ഖജനാവിൽ നിന്ന് ചിലവായി.

Anandhu Ajitha

Recent Posts

ജമ്മുവിലെ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത റൈഫിൾ സ്കോപ്പ് ; സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അനന്തനാഗ് സ്വദേശിയുടെ ഫോണിൽ പാക് നമ്പറുകൾ; അതീവ ജാഗ്രത നിർദേശം

ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…

34 minutes ago

സ്വർണ്ണം കടത്താൻ ചന്ദ്രഗ്രഹണം കാത്തിരുന്നവർ; ശബരിമല കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ.

ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…

52 minutes ago

പാകിസ്ഥാന് പിന്തുണയുമായി അമേരിക്ക രംഗത്ത് യുദ്ധഭീതിയിൽ

അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ്‌ തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…

1 hour ago

പുതു ചരിത്രം ! ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായി ; മൂന്ന് മാസത്തിനുള്ളിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെയ്ക്കും

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…

2 hours ago

കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്ക് പിൻഗാമി !തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും

തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…

2 hours ago

ശബരിമല മകരവിളക്ക് മഹോത്സവം; തിരുവാഭരണ ഘോഷയാത്രയെ പുണർതം നാൾ നാരായണ വർമ്മ നയിക്കും; രാജപ്രതിനിധിയായി നിയോഗിച്ച് പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ്മ വലിയരാജ

പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…

2 hours ago