After work, he did not get food; his wife was beaten to death by her husband
ദില്ലി:ജോലിക്ക് പോയി തിരിച്ചുവന്നപ്പോൾ കഴിക്കാൻ ഭക്ഷണം പാചകം ചെയ്തു വെക്കാത്തതിനാൽ ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു.ദില്ലിയിലെ ബൽസ്വായിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.ഭക്ഷണം കിട്ടാത്തതിനെ തുടർന്ന് 28കാരനായ യുവാവ് ഭാര്യയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഭാര്യ കൊല്ലപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബജ്റംഗി ഗുപ്ത എന്ന യുവാവ് ചായക്കട നടത്തുകയായിരുന്നു. വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ ഭാര്യ ഭക്ഷണം പാചകം ചെയ്തിരുന്നില്ല.ഞായറാഴ്ച്ച രാത്രിയാണ് യുവതിക്ക് മർദ്ദനമേൽക്കുന്നത്. . മർദ്ദനത്തിൽ യുവതിക്ക് പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിക്കുന്നത്.
മൂന്നുവർഷം മുമ്പാണ് ഇരുവരും വിവാഹിതരാവുന്നത്. ഭക്ഷണം പാചകം ചെയ്യാത്തതിലുള്ള ദേഷ്യത്തെ തുടർന്നുള്ള മർദ്ദനമാണ് മകളുടെ മരണത്തിന് കാരണമെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. മർദ്ദനത്തെ തുടർന്നുള്ള ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോലീസ് വീട്ടിലെത്തി പരിശോധിച്ചതിനെ തുടർന്ന് മർദ്ദിക്കാനുപയോഗിച്ച വടി കണ്ടെടുത്തു. ബജ്റംഗി ഗുപ്തക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…