India

അഗ്നിപഥ് കര-നാവിക സേന രജിസ്‌ട്രേഷൻ നാളെ മുതൽ; വ്യോമസേനയിലേക്ക് ആറുദിവസം കൊണ്ട് അപേക്ഷിച്ചത് ഒന്നരലക്ഷത്തിലധികം പേര്‍

ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ ഒരു വിഭാഗം ആളുകളുടെപ്രതിഷേധം ശക്തമാകുമ്പോൾ ഉദ്യോഗാർത്ഥികളിൽ നിന്നും നിന്നും ലഭിക്കുന്നത് മികച്ച പ്രതികരണം. അഗ്നിപഥിലേക്ക് വ്യോമസേന കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച രജിസ്ട്രേഷനിലേക്ക് ആറുദി വസംകൊണ്ട് അപേക്ഷിച്ചത്
ഒന്നരലക്ഷത്തിലധികം പേര്‍.

കര-നാവികസേനകൾക്കായുള്ള അഗ്നിപഥ് രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. നാവികസേനയിലേക്ക് വനിതകൾക്കും അപേക്ഷിക്കാം. ഒക്ടോബറിൽ നടത്തുന്ന ഓൺലൈൻ പരീക്ഷയുടെയും ശാരീരിക വൈദ്യപരിശോധനയും അടിസ്ഥാനത്തിലായിരിക്കും നാവിക അഗ്നിവീരന്മാരെ തെരഞ്ഞെടുക്കുക. നവംബർ 21 നു ഒഡീഷയിലെ നാവിക സേനാ താവളത്തിൽ ഇവർക്ക് അടിസ്ഥാന പരിശീലനവും ആരംഭിക്കും. മറ്റുസേനകൾ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ഓൺലൈൻ പരീക്ഷ നടത്തുമ്പോൾ കരസേന റിക്രൂട്ട്മെന്റ് റാലിയാണ് ആദ്യം നടത്തുക.

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ രാജ്യത്തെമ്പാടും 83 റാലികൾ ഇത്തരത്തിൽ സംഘടിപ്പിക്കും. ശാരീരികവൈദ്യ പരിശോധനയുടെയും ഒക്ടോബറിൽ നടത്തുന്ന പരീക്ഷയുടെയും അടിസ്ഥാനത്തിലാകും കരസേനയുടെ തെരഞ്ഞെടുപ്പ്. ഡിസംബറിൽ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കും

17 വയസ്സ് മുതൽ 21 വയസ്സ് വരെയുള്ള യുവാക്കൾക്ക് സൈന്യത്തിൽ ചേരാനുള്ള പദ്ധതിയാണ് അഗ്നിപഥ്. ആദ്യ ബാച്ചിന് ഉയർന്ന പ്രായപരിധി രണ്ടു വർഷത്തെ ഇളവ് അനുവദിച്ചിട്ടുള്ളതിനാൽ 23 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ രണ്ടു കൊല്ലമായി തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ ആണ് ഈ ഇളവ്

admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

14 mins ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

56 mins ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

1 hour ago