India

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ നിന്ന് പിന്മാറി എൻ സി പി ; കോൺഗ്രസ്സിനെതിരെ അജിത് പവാറിന്റെ പ്രസ്താവന

 

കോൺഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ച് ദേശീയ കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ തിങ്കളാഴ്ച്ച പ്രതികരിച്ചു.

“കോൺഗ്രസ് ഭാരത് ജോഡോ യാത്ര , അവർ സ്വന്തമായി ആരംഭിച്ചു. ഇത് യുപിഎയുടെ ഭാരത് ജോഡോ യാത്രയല്ല, ഞങ്ങളോട് അതിനെക്കുറിച്ച് ചോദിച്ചില്ല,”

എന്നാൽ ഭാരത് ജോഡോ യാത്ര 2024ലെ പൊതുതെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമോ എന്നതിനെക്കുറിച്ച് മുൻ മഹാരാഷ്ട്ര മന്ത്രി പ്രതികരിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനുള്ള ശ്രമങ്ങളാണ് വിവിധ പ്രതിപക്ഷ പാർട്ടികളും നേതാക്കളും നടത്തുന്നത്.

2024ലെ തിരഞ്ഞെടുപ്പിൽ പാർട്ടി അധ്യക്ഷൻ ശരദ് പവാർ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകില്ലെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

admin

Recent Posts

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

2 mins ago

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ സുപ്രധാന നീക്കവുമായി ഇഡി. കേസിൽ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തതായി അന്വേഷണ ഏജൻസി സുപ്രീംകോടതിയിൽ വ്യക്തമാക്കി.…

17 mins ago

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന പരാതി ! എഎപി എംപി സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മര്‍ദ്ദിച്ചുവെന്ന എഎപി എംപി സ്വാതി മലിവാളിന്‍റെ പരാതിയിൽ സ്വാതിയെ കെജ്‌രിവാളിന്റെ…

49 mins ago