India

ഇന്ത്യൻ പ്രതിരോധ രംഗത്തിന് കൂടുതൽ കരുത്തേകാൻ 70,000 എകെ-203 റൈഫിളുകൾ; റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയ്ക്ക് സമ്മാനവുമായി റഷ്യ

ദില്ലി: റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയ്ക്ക് സമ്മാനവുമായി റഷ്യ (Rifles From Russia). ഇന്ത്യൻ പ്രതിരോധ രംഗത്തിന് കൂടുതൽ കരുത്തേകാൻ 70,000 എകെ-203 റൈഫിളുകൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. കരാർ പ്രകാരം ഇന്ത്യ വാങ്ങാൻ നിശ്ചയിച്ച 6,70,000 എകെ-203 റൈഫിളുകളിൽ ആദ്യഘട്ടമാണ് എത്തിച്ചിട്ടുള്ളത്. കലാഷ്‌നിക്കോവ് വിഭാഗത്തിലെ ഏറ്റവും മികച്ച റൈഫിളുകളാണ് ഇനി ഇന്ത്യയുടെ മൂന്ന് സൈനിക വിഭാഗവും ഉപയോഗിക്കുക.

പ്രതിരോധ വകുപ്പുകൾ തമ്മിലുള്ള കരാർ പ്രകാരം ഈ ആഴ്ചയാണ് ആയുധങ്ങൾ മുഴുവൻ ഇന്ത്യയിലെത്തിച്ചത്. ഔദ്യോഗിക രേഖകൾ പ്രതിരോധ ഉദ്യോഗസ്ഥർ പരസ്പരം കൈമാറിയതായി വകുപ്പ് മേധാവികൾ അറിയിച്ചു. ഇന്ത്യൻ പ്രതിരോധ വകുപ്പ് എല്ലാ സൈനിക വിഭാഗങ്ങൾക്കുമായി 6,70,000 ഓട്ടോമാറ്റിക് റൈഫിളുകളാണ് വാങ്ങുവാൻ കരാർ ഒപ്പിട്ടത്. ഇതിൽ ആദ്യ ഘട്ടമാണ് അടിയന്തിരമായി കൈമാറിയത്.

റിപ്പബ്ലിക്ക് ദിനമാഘോഷിക്കുന്ന ഇന്ത്യൻ സേനാവിഭാഗങ്ങൾക്കുള്ള സമ്മാനമെന്ന നിലയിലാണ് റഷ്യ ഈ ആഴ്ചയിൽ ആദ്യ ഘട്ടം ആയുധങ്ങൾ നൽകിയത്. റൈഫിളുകളുടെ ആദ്യഘട്ടം മാത്രമാണ് റഷ്യയിൽ നിർമ്മിച്ചിട്ടുള്ളത്. ഇനി ബാക്കിയുള്ള ആറുലക്ഷം റൈഫിളുകളും ഇന്ത്യാ-റഷ്യ സംയുക്ത സംരംഭമായി ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യയിൽ നിർമ്മിക്കും. ഇന്തോ-റഷ്യാ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപിച്ച സംയുക്ത സ്ഥാപനമാണ് റൈഫിളുകൾ നിർമ്മിക്കുന്നത്. 7.62 x 39 എംഎം കാലിബറുള്ള എകെ -203 റൈഫിളുകളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്.

admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

33 mins ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

1 hour ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

1 hour ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

2 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു !അക്രമിയെന്നു സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…

3 hours ago