Kerala

അനന്തപുരിയുടെ മണ്ണിനെ ധന്യമാക്കി അഖിലകേരള തന്ത്രിമണ്ഡലം ! തിരു. ജില്ലയുടെ പത്താമത് വാർഷിക സമ്മേളനത്തിനും രണ്ടാമത് അഷ്ടൈശ്വര്യ മഹായജ്ഞത്തിനും മികച്ച പ്രതികരണം

അനന്തപുരിയുടെ മണ്ണിനെ ധന്യമാക്കിക്കൊണ്ട് അഖിലകേരള തന്ത്രിമണ്ഡലം  തിരുവനന്തപുരം ജില്ലയുടെ പത്താമത് വാർഷിക സമ്മേളനവും, രണ്ടാമത് അഷ്ടൈശ്വര്യ മഹായജ്ഞവും – “ശ്രീപത്മനാഭം -2024” കഴിഞ്ഞ ദിവസം നടന്നു. രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

തിരുവനന്തപുരം “ലളിത് മഹാൾ”ആഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളത്തിൽ അഖില കേരളാ തന്ത്രി മണ്ഡലം സംസ്ഥന വൈസ് പ്രസിഡൻ്റും തന്ത്രി മണ്ഡല വിദ്യാപീഠം ജനറൽ സെക്രട്ടറിയും തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റുമായ താന്ത്രിക ആചാര്യൻ ബ്രഹ്മശ്രീ S .വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ രാജകുടുംബത്തിലെ ഹെർഹൈനസ്സ് ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വാഴയിൽ മഠം S. വിഷ്ണുനമ്പൂതിരി ധ്വജരോഹണം നടത്തി സമ്മേളനം ആരംഭിച്ചു.

ബിജെപി ജില്ലാ പ്രസിഡൻ്റ് V V രാജേഷ് , തന്ത്രിമണ്ഡലം സംസ്ഥാന പ്രസിഡൻ്റ് ബ്രഹ്മശ്രീ പ്രോഫ നിലമന V R നമ്പൂതിരി ജനറൽ സെക്രട്ടറി S രാധാകൃഷ്ണൻ പോറ്റി സംസ്ഥന ട്രഷറർ പാൽകുളങ്ങര ഗണപതി പോറ്റി , ജില്ലാ സെക്രട്ടറി മഹാദേവൻ പോറ്റി , വിദ്യാപീഠം ചെയർമാൻ കുടൽമന P വിഷ്ണു നമ്പൂതിരി , വൈസ് ചെയർമാൻ Dr. ദിലീപൻ നാരായണൻ നമ്പൂതിരി, സംസ്ഥാന CRO കുന്തിരിക്കുളം വാമനൻ നമ്പൂതിരി, എന്നിവർ വിശിഷ്ട വ്യക്തികൾ യോഗത്തിൽ സംസാരിച്ചു .

ശബരിമല മുൻ മേൽശാന്തി തെക്കേടം N വിഷ്ണു നമ്പൂതിരി, കൊല്ലം ജില്ലാ പ്രസിഡൻ്റ് ശങ്കരര് ശങ്കരര് ഭദ്രദാസര് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ലാൽ പ്രസാദ് ഭട്ടതിരി, കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എടമന ഈശ്വരൻ നമ്പൂതിരി, കൊല്ലം ജില്ലാ സെക്രട്ടറി നാരായണൻ നമ്പൂതിരി (ഗിരിഷ് ), കോഴിക്കോട് ജില്ലാസെക്രട്ടറി രാമകൃഷ്ണഹരി നമ്പൂതിരി, കാസർഗോഡ് ജില്ലാസെക്രട്ടറി വെതിരമന ഈശ്വരൻ നമ്പൂതിരി, യോഗക്ഷമ സഭ ജില്ലാ പ്രസിഡൻ്റ് അഡ്വ ശംഭു നമ്പൂതിരി, ജില്ലാ സെക്രട്ടറി വജയകൃഷ്ണൻ നമ്പൂതിരി കരകുളം ഉപസഭാപ്രസിഡൻ്റ് ശിവപ്രസാദ് നമ്പൂതിരി ,മറ്റ് ഉപസഭാ സെക്രട്ടറിമാർ എന്നീ വിശിഷ്ട അതിഥികൾ യോഗത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.

പ്രശസ്ത തന്ത്രികാ – ജ്യോതിഷ ആചാര്യനും ശബരിമല മുൻ മേൽശാന്തി യുമായിരുന്ന വാഴയിൽ മഠം ശങ്കരൻ നമ്പൂതിരി സ്മൃതി പുരസ്ക്കാരവും ക്യാഷ് അവാർഡും മുൻ ശബരിമല മേൽശാന്തി പെരിയമന വാസുദേവശർമ്മക്ക് ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി നൽകി ആദരിച്ചു. വിദ്യാപീഠം
അസ്ട്രോളജിക്കൽ ഡയറി തന്ത്രി മണ്ഡലം സംസ്ഥാന പ്രസിഡൻ്റ് VR നമ്പൂതിരി യോഗക്ഷേമസഭ സംസ്ഥാന വനിതാ പ്രസിഡൻ്റ് മല്ലികാ നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു.

താന്ത്രിക സാഹിത്യരംഗത്ത് നിരവധി പുസ്തകങ്ങൾ രചിച്ച MV സുബ്രഹ്മ്ണ്യൻ നമ്പൂതിരി, Dr. ഹരീഷ് നമ്പൂതിരി എന്നിവ ശ്രേഷ്ഠാ ചാര്യ പുരസ്ക്കരം നൽകി ആദരിച്ചു . കൈപ്പള്ളി ഇല്ലം K പുരുഷോത്തമൻ നമ്പൂതിരിക്ക് മുഖ്യയജ്ഞാചാര്യ പുരസ്കാരം നൽകി ആദരിച്ചു , മികച്ച സ്ഥാനം നേടി വിജയിച്ച – ബിരുദം, ബിരുദാനന്തര ബിരുദം , + 2 SSLC വിദ്യാർത്ഥി കൾക്ക് വിദ്യാ ശ്രേഷ്ഠ , വിദ്യാശ്രീ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. കലാ കായിക സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വർക്ക് പ്രതിഭാശ്രീ പുരസ്ക്കാരം നൽകി ആദരിച്ചു .

പുതുതലമുറയിലേക്ക് നമ്മുടെ പവിത്രമായ ആചാര അനുഷ്ഠാനങ്ങൾ പകർന്ന് കൊടുക്കുകയും ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുകയും ആണ് തന്ത്രിമണ്ഡലത്തിൻ്റെ പ്രധാന ലക്ഷ്യം. 
 

അഷ്ടൈശ്വര്യ മഹായജ്ഞത്തിൽ പ്രധാന യജ്ഞാചാര്യൻ കൈപ്പള്ളി ഇല്ലം K പുരുഷോത്തമൻ നമ്പൂതിരി യുടെ നേതൃത്വത്തിൽ പെരിയ മന ശങ്കരമംഗലത്ത് മഠം പുരുഷോത്തമൻ പോറ്റി , അഷ്ടദ്രവ്യ മഹാഗണപതി ഹോമവും അപൂർവ്വമായി മാത്രം നടക്കുന്ന ചക്രബ്ജപൂജ വിദ്യാപീഠം താന്ത്രികം സീനിയർ HOD തന്ത്രരത്നം കിഷോർ വിഷ്ണു നമ്പൂതിരിയും വിദ്യാപീഠം താന്ത്രികം HOD Dr. ഹരീഷ് നമ്പൂതിരി ശ്രീചകപൂജയും വിദ്യാപീഠം പ്രിൻസിപ്പാൾ കുന്നൂർശാല നീലമന M കൃഷ്ണപ്രസാദ് സുകൃത ഹോമവും മഹാവിഷ്ണുപൂജയും നടത്തി.

കൂടാതെ താന്ത്രിക ആചാര്യൻമാരായ അരുൺ നാരായണൻ CN പേരകത്ത്മഠം S. ഈശ്വരൻ നമ്പൂതിരി , തുറവല്ലൂർമഠം പുരുഷോത്തമൻ നമ്പൂതിരി , കൈപ്പള്ളി ഇല്ലം വിഷ്ണുനമ്പൂതിരി കൂടാതെ തിരു.ജില്ലാ മണ്ഡലത്തിലെ നിരവധി താന്ത്രിക ആചാര്യൻമാൻ അഷ്ടൈശ്വര്യ മഹായജ്ഞത്തിന് പൗരാഹിത്വം വഹിച്ചു.

Anandhu Ajitha

Recent Posts

മെസ്സിയുടെ പരിപാടിയെ അലങ്കോലമാക്കിയത് ബംഗാളിലെ വിഐപി സംസ്കാരം !! മമതയെയും പോലീസ് കമ്മീഷണറെയും അറസ്റ്റ് ചെയ്യണമായിരുന്നു !! രൂക്ഷ വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…

17 minutes ago

ചര്‍ച്ചകള്‍ ആരംഭിച്ചു.. പ്രധാനമന്ത്രി 45 ദിവസത്തിനകം അനന്തപുരിയിലെത്തും ! കോര്‍പറേഷന്‍ മേയര്‍ ആരാകും എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി വി രാജേഷ്

തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…

23 minutes ago

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

17 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

17 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

17 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

18 hours ago