Kerala

കൂട്ടത്തോടെ താറാവുകൾ ചത്തു! ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു: പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി

ആലപ്പുഴ: ഹരിപ്പാടിൽ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികൾ ഊര്ജിതമാക്കാൻ തീരുമാനിച്ചു.

ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ ആരംഭിക്കും.

ഹരിപ്പാട് നഗരസഭയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും പക്ഷികളെ കൊണ്ടു വരുന്നതും കൊണ്ടു പോകുന്നതും നിരോധിച്ചു. ഇത് കൃത്യമായി നിരീക്ഷിക്കാന്‍ പോലീസ്, റവന്യൂ വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തി. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി.

admin

Share
Published by
admin

Recent Posts

കേരളത്തിൽ ബിജെപി അവഗണിക്കാനാകാത്ത ശക്തിയായി !

എതിരാളികൾ പോലും സമ്മതിക്കുന്ന മുന്നേറ്റത്തിന് ശേഷം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തത്വമയിയോട്‌ പ്രതികരിക്കുന്നു

5 mins ago

കേരളം മുഴുവൻ താമര വിരിയുന്ന കാലം കൈയ്യെത്തും ദൂരത്ത്!!ഒന്നുണർന്ന് പ്രവർത്തിച്ചാൽ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ മാറി മറിയും ! സംസ്ഥാനത്ത് ബിജെപിക്കുണ്ടായ അത്ഭുതകരമായ വളർച്ച വിശദീകരിച്ച് സന്ദീപ് ജി വാര്യർ ; കുറിപ്പ് വൈറൽ

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്, കേരളത്തിൽ ബിജെപി ചരിത്രത്തിലാദ്യമായി താമര വിരിയിപ്പിച്ചു എന്നതിനുമപ്പുറം പുതിയ പല കാഴ്ചപ്പാടുകളും മലയാളി മനത്തിലുണ്ടായി എന്ന…

53 mins ago

പാകിസ്ഥാനല്ല, ഇന്ത്യ തന്നെ മുന്നിൽ !

തോൽവിയേറ്റു വാങ്ങാൻ പാകിസ്ഥാന് ഇനിയും ജീവിതം ബാക്കി !

1 hour ago

നീതിക്ക് വേണ്ടി പോരാടുമ്പോൾ ക്രൂരമായ വ്യക്തിഹത്യ ; ഇൻഡി മുന്നണിക്ക് സ്വാതി മലിവാളിന്റെ കത്ത് ; വെട്ടിലായി ആംആദ്മി !

ദില്ലി : ആംആദ്മിയെ വെട്ടിലാക്കി പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതി സ്വാതി മലിവാൾ. രാഹുൽ അടക്കമുള്ള ഇൻഡി മുന്നണി നേതാക്കൾക്കാണ് സ്വാതി…

1 hour ago

പ്രണയത്തില്‍ നിന്ന് പിന്‍മാറി ! മുംബൈയിൽ പെൺകുട്ടിയെ നടുറോഡിൽ സ്പാനറുകൊണ്ട് അടിച്ചുകൊന്നു ; തിരിഞ്ഞുനോക്കാതെ ജനം

മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡിൽ വച്ച് അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് കൊലപാതകത്തിലേക്ക് യുവാവിനെ നയിച്ചത്. സ്പാനർ ഉപയോഗിച്ചാണ്…

2 hours ago

പാക്ക് പട്ടാള ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകളെയും അജ്ഞാതൻ വെ-ടി-വ-ച്ചു

മൂന്നാമൂഴത്തിലെ ആദ്യ ഓപ്പറേഷൻ ! പാക്ക് ബ്രിഗേഡിയറെ അജ്ഞാതൻ വ-ക വരുത്തിയത് വർഷങ്ങൾക്ക് മുമ്പുള്ള ഈ കണക്ക് തീർക്കാൻ ?

2 hours ago