Categories: KeralaPolitics

”ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്ഥാനത്തെ വിറ്റു”: ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി: സ്ത്രീകൾ അടക്കമുള്ളവർ ചെങ്കൊടികളുമായി തെരുവിലിറങ്ങി പ്രതിഷേധം

ആലപ്പുഴ: നഗരസഭാധ്യക്ഷയെ തെരഞ്ഞെടുത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി. മികച്ച വിജയം നേടിയ ആലപ്പുഴയിൽ സൗമ്യരാജിനെയാണ് പാർട്ടി നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. കെ ജയമ്മയെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകൾ അടക്കമുള്ളവർ ചെങ്കൊടികളുമായി തെരുവിലിറങ്ങിയത്. ജില്ലാ സെക്രട്ടേറിയറ്റംഗം പി പി ചിത്തരഞ്ജൻ അടക്കമുള്ളവർക്കെതിരെ മുദ്രാവാക്യവുമായാണ് സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ ചെങ്കൊടികളുമായി നഗരമധ്യത്തിൽ പരസ്യമായ പ്രതിഷേധപ്രകടനം നടത്തിയത്. ”ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്ഥാനത്തെ വിറ്റു”- എന്നടക്കമുള്ള മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ ഏറ്റുവിളിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയം നേടിയ ഏകസീറ്റായ ആലപ്പുഴയിൽ തദ്ദേശതെരഞ്ഞെടുപ്പിലും സിപിഎം സ്വന്തമാക്കിയത് നല്ല വിജയമാണ്. ഇവിടെയാണ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനടക്കമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുമായി ഒരു സംഘം പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്. സിപിഎം കോട്ടയായ ആലപ്പുഴയിൽ ഇത്തരമൊരു കാഴ്ച അപൂർവവുമാണ്. വിശേഷിച്ച്, സിപിഎമ്മിന് ഇത്തരമൊരു പരസ്യപ്രതിഷേധം തടയാനായില്ല എന്നത് പാർട്ടിയിൽ ഉണ്ടാക്കുന്ന അലയൊലികൾ വളരെ വലുത് തന്നെയാണ്.

admin

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

34 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

38 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

1 hour ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago