മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്നും കുര്‍ള റെയില്‍വെ സ്റ്റേഷനിലെത്തിയ ഷാലിമാര്‍ എക്‌സ്പ്രസിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിത്. ജീവനക്കാര്‍ വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് ട്രയിനിലെ കോച്ചിനകത്ത് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സ്ഫോടകവസ്തുക്കള്‍ വയറുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇതില്‍ ഡിറ്റൊണേറ്റര്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ തീപിടിച്ചിരുന്നെങ്കില്‍ ഇത് പൊട്ടിത്തെറിക്കുമായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ട്രെയിനിലെ ഒരു കോച്ചിനടിയില്‍ ബോക്സിനകത്ത് അടച്ചുവെച്ച നിലയിലായിരുന്നു ബോംബ്. ‘നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ബിജെപിക്ക് കാണിച്ചു കൊടുക്കണം’ എന്നെഴുതിയ കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം നടത്തുന്നുണ്ട്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…