India

ചിറകൊടിഞ്ഞ കിനാവുകൾ ! പ്രധാന നേതാക്കളെല്ലാം അഴിമതിക്കേസുകളിൽ അകത്ത് ! തകർന്നടിഞ്ഞ് ആംആദ്മി പാർട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ആംആദ്മി പാർട്ടി വൻ പ്രതിസന്ധിയിൽ . പാർട്ടി സ്ഥാപകനും പാർട്ടിയുടെ മുഖവുമായിരുന്ന അരവിന്ദ് കേജ്‌രിവാൾ അഴിമതിക്കേസിൽ അറസ്റ്റിലായത് പാർട്ടിക്ക് നൽകിയത് സമാനതകളില്ലാത്ത തിരിച്ചടിയാണ്. ഉപമുഖ്യമന്ത്രിയായിരുന്ന എഎപിയുടെ പ്രമുഖ നേതാവും കേജ്‌രിവാളിന്റെ വലംകൈയുമായ മനീഷ് സിസോദിയയെ ഇതേ കേസിൽ നേരത്തേതന്നെ ഇഡിഅറസ്റ്റ് ചെയ്തിരുന്നു. കൂടാതെ മുതിർന്ന നേതാക്കളായ സത്യേന്ദർ ജെയ്ൻ, സഞ്ജയ് സിങ് തുടങ്ങിയവരും അറസ്റ്റിലാണ്. ചുരുക്കത്തിൽ മുതിർന്ന നേതാക്കളില്ലാതെയാകും പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുക.

പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദു കേജ്‌രിവാളാണ്. നാല് സീറ്റുകളിൽ മത്സരിക്കുന്ന ദില്ലിയിലും രണ്ട് സീറ്റുകളിൽ മത്സരിക്കുന്ന ഗുജറാത്തിലും കെജ്‌രിവാളിനെ ചുറ്റിപ്പറ്റിയാണ് പാർട്ടിയുടെ പ്രചാരണം നടന്നിരുന്നത്. ദില്ലിയിൽ ‘സൻസദ് മേം ഭീ കേ‌ജ്‌രിവാൾ’ എന്ന ടാഗ്‌ലൈൻ ഉപയോഗിച്ചു പ്രചാരണം നടത്തുമ്പോൾ ഗുജറാത്തിൽ ‘ഗുജറാത്ത് മേം ഭീ കേജ്‌രിവാൾ’ എന്നാണ് ഉപയോഗിക്കുന്നത്. പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലാണ് പ്രചാരണമെങ്കിലും കേജ്‌രിവാൾ സംസ്ഥാനം തുടർച്ചയായി സന്ദർശിക്കാറുണ്ട്. അവിടെ കോൺഗ്രസുമായി സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്കാണ് എഎപി 11 സീറ്റിലും മത്സരിക്കുന്നത്.

കെജ്‌രിവാളിന് ദില്ലിയിലെ ജനങ്ങൾക്കിടയിലുള്ള ജനസമ്മിതി മൂലം അറസ്റ്റ് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നു എഎപിയുടെ മിക്ക നേതാക്കളും പ്രവർത്തകരും. എന്നാൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്കെതിരെ കുരിശ് യുദ്ധം നയിച്ച കേജ്‌രിവാൾ അഴിമതിക്കേസിൽ തന്നെ അകത്തായത് സംസ്ഥാന ഭരണത്തിലും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടികൾ സമ്മാനിക്കും എന്നത് തീർച്ചയാണ്.

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

4 hours ago