India

ഗാനത്തിൽ പരമശിവന്റെ പേര് ദുരുപയോഗം ചെയ്തെന്ന് ആക്ഷേപം; മാപ്പ് പറഞ്ഞ് ഗായകൻ ബാദ്ഷ

അടുത്തിടെ റിലീസ് ചെയ്ത ‘സനക്’ എന്ന ഗാനത്തിൽ പരമശിവന്റെ പേര് ദുരുപയോഗം ചെയ്തെന്ന്
ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെ മാപ്പ് പറഞ്ഞ് ഗായകൻ ബാദ്ഷ. ഇൻസ്റ്റഗ്രാമിൽ മാപ്പ് പറഞ്ഞ് കുറിപ്പിട്ട ഗായകൻ, വിവാദ ഭാഗത്തിൽ മാറ്റം വരുത്തുമെന്നും അറിയിച്ചു. മദ്ധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ മുതിർന്ന പുരോഹിതൻ, ഗാനത്തിൽ ഭോലേനാഥ് എന്ന വാക്ക് അശ്ലീല പദങ്ങൾക്കൊപ്പം ഉപയോഗിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

പാട്ടിന്റെ ചില ഭാഗങ്ങൾ മാറ്റാൻ താൻ നടപടിയെടുത്തിട്ടുണ്ടെന്നും ആരെയും കൂടുതൽ വേദനിപ്പിക്കാതിരിക്കാൻ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഈ പുതിയ പതിപ്പ് അപ്ലോഡ് ചെയ്യുമെന്നും ബാദ്ഷ വെളിപ്പെടുത്തി. ആരുടെയെങ്കിലും വികാരം അറിഞ്ഞോ അറിയാതെയോ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാനി പാനി, ജുഗ്നു തുടങ്ങിയ വൻഹിറ്റ് ഗാനങ്ങളിലൂടെ ​ഏറെ ആരാധകരുള്ള ഗായകനാണ് ബാദ്ഷ

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago