India

മദ്ധ്യപ്രദേശിൽ റൺവേയിൽ നിന്നും വിമാനം തെന്നിമാറി; യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ

ഭോപ്പാൽ: മധ്യപ്രദേശിൽ റൺവേയിൽ നിന്നും വിമാനം തെന്നിമാറി അപകടം. ജബൽപൂർ വിമാനത്താവളത്തിലായിരുന്നു സംഭവം. അലിയൻസ് എയർ എടിആർ- 72 വിമാനം ആണ് അപകടത്തിൽപ്പെട്ടത്.

അതേസമയം വിമാനത്തിലുണ്ടായിരുന്ന യാത്രികർ എല്ലാം സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. സംഭവ സമയം 55 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ദില്ലിയിൽ നിന്നും രാവിലെ 11.32 നാണ് വിമാനം ജബൽപൂരിലേക്ക് പുറപ്പെട്ടത്.

എന്നാൽ ലാന്റിംഗിനിടെയാണോ, പുറപ്പെടുന്നതിനിടെയാണോ അപകടം ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തതയില്ല. റൺവേയിൽ നിന്നും 10 മീറ്ററോളം ദൂരമാണ് വിമാനം തെന്നിമാറിയത്.

അപകടം ഉണ്ടായ ഉടനെ തന്നെ യാത്രികരെ അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

4 hours ago