തിരുവനന്തപുരം പി ആർ എസ് ആശുപത്രി
തിരുവനന്തപുരം: ശമ്പള വർദ്ധനവടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് യു എൻ എ യുടെ നേതൃത്വത്തിൽ നേഴ്‌സുമാരുടെ സമരത്തിന് പിന്നിലെ ഉദ്ദേശശുദ്ധി സംശയാസ്പദമെന്ന് പി ആർ എസ് ഹോസ്പിറ്റൽ. സമര നോട്ടീസ് കാലാവധിയായ 72 മണിക്കൂറിനു ശേഷവും അന്യായമായി അശരണരായ രോഗികൾക്ക് ചികിത്സാ നിഷേധിച്ചും ബഹുമാനപ്പെട്ട ഹൈ കോടതിയുടെ ഉത്തരവുപോലും കാറ്റിൽ പറത്തിയും ആശുപത്രിയിൽ ഉപരോധം ഏർപ്പെടുത്തുന്ന UNA യെന്ന സംഘടനയുടെ പ്രവര്ത്തകരുടെ കിരാത വാഴ്ച്ചക്കെതിരെ സമൂഹം ഉണരണം. സ്ഥാപനത്തിന് എതിരെ UNA നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ് . ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം നഴ്സുമാർക്കും മാസ ശമ്പളം ഇപ്പോൾ തന്നെ 25000 മുതൽ 35000 രൂപ വരെയാണ് . ലേബർ നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും അടക്കം ശമ്പളം എല്ലാ മാസവും ഒന്നാം തീയതി തന്നെ അക്കൗണ്ട് വഴി നഴ്സുമാർക്കും 1000 ൽ അധികം വരുന്ന മറ്റു ജീവനക്കാർക്കും നാളിതു വരെ ലഭ്യമാക്കുന്നതിൽ മാനേജ്മെന്റ് ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു.
മാർച്ച് മാസ പ്രാബല്യത്തിൽ ഇടക്കാല ആശ്വാസമായി 5000 രൂപവരെ PRS ആശുപത്രിയിലെ നേഴ്സ്മാർ കൈപ്പറ്റിയിരുന്നെങ്കിലും ഇക്കഴിഞ്ഞ മെയ് മാസം 25 നു ഡിസ്ട്രിക്ട് ലേബർ ഓഫീസർ വഴി നിലവിലെ ശമ്പളത്തിന് മേൽ 50% വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള UNA യുടെ നോട്ടീസ് ആശുപത്രിയിൽ എത്തുകയാണുണ്ടായത്. തുടർന്ന് ഡോക്ടർമാരുടെ മധ്യസ്ഥതയിൽ 25 ഓളം വര്ഷം സേവനമുള്ള നഴ്സുമാരുമായി രമ്യമായ ചർച്ച നടത്തുകയും 30% വരെ വേതന വർദ്ധനവ് PRS മാനേജ്മെന്റ് ഓഫർ ചെയ്യുകയും ചെയ്തു. മേൽപ്പറഞ്ഞ ഓഫർ സംയുക്തമായി തൃപ്തികരമെന്ന ധാരണയാണ് ചർച്ചയിൽ ഉണ്ടായത്. തുടർന്ന് രണ്ടു തവണ DO യുടെ മധ്യസ്ഥതയിൽ ചർച്ച നടത്തുകയും മേൽപ്പറഞ്ഞ ഓഫർ അവിടെയും PRS ആശുപത്രി ആവർത്തിക്കുകയും ചെയ്തു. പക്ഷെ, UNA യുടെ ആശുപത്രിക്കു വെളിയിലുള്ള നേതൃത്വം അകാരണമായ കടുംപിടുത്തം കാണിക്കുകയും ഏതു വിധേനെയും PRS ആശുപത്രിയിൽ ഒരു ഒത്തുതീര്പ്പു ഉണ്ടാകരുതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയുമാണുണ്ടായത്. എന്നാൽ ഈ അവസരത്തിൽ പോലും PRS മാനേജ്മന്റ് നേരിട്ട് ഡോക്ടർമാരുടെമധ്യസ്ഥതയിൽ തുടർന്നും ആശുപത്രിയിലെ നഴ്സുമാരുമായി ചർച്ചകൾ തുടർന്നിരുന്നു. UNA യുടെ ഈ വിചിത്രമായ കടും പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പോലും PRS ആശുപത്രിയിലെ നഴ്സുമാർ ക്രിട്ടിക്കൽ കെയർ യൂണിറ്റുകളായ ഐ സി യു ഓപ്പറേഷൻ തീയേറ്റർ, കാഷ്വാലിറ്റി, ലേബർ റൂം, നവജാത ശിശു ഐ സി യു എന്നിവടങ്ങളിൽ നിന്നും സമരത്തിനിറങ്ങി. ഇത്തരം അത്യാഹിത വിഭാഗങ്ങളിലെ രോഗികൾക്ക് ചികിത്സ നിഷേധിക്കില്ലെന്നും വാക്കാൽ ഉറപ്പു തന്നിരുന്നതായും. എന്നാൽ ജൂൺ മാസം 5 നു രാവിലെ 7 മണിക്ക് മേൽപ്പറഞ്ഞ അത്യാഹിത വിഭാഗങ്ങളിൽ നിന്നും കുറെയധികം നഴ്സുമാർ നിരാലംബരായ രോഗികളെ ഉപേക്ഷിച്ചു സമരത്തിനായി ഇറങ്ങി പോവുകയാണുണ്ടായതെന്നും ആശുപത്രി മാനേജ്‌മന്റ് അറിയിച്ചു.
നാൽപ്പതോളം ആശുപത്രികൾ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലയിൽ കേവലം നാല് ആശുപത്രികളിൽ മാത്രം സമരാഹ്വാനം നടത്തുകയും അതിൽ ശമ്പള പരിഷ്കരണ ആവശ്യം അംഗീകരിച്ചിട്ടും PRS ആശുപത്രിയിൽ മാത്രം സമരം ഒത്തു തീർപ്പാകാതെ പ്രക്ഷോഭം മുന്നോട്ടു കൊണ്ട് പോയി ആശുപതിയുടെ സുഗമമായ നടത്തിപ്പിനെ ഏതു വിധേനെയും തടസ്സപ്പെടുത്തുക എന്ന UNA യുടെ ആഹ്വാനത്തിന് പിന്നിലുള്ള ഉദ്ദേശശുദ്ധി തികച്ചും സംശയാസ്പദമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…