ആമേട ക്ഷേത്ര ഭാരവാഹികള്‍ വെള്ളിയില്‍ തീര്‍ത്ത സപ്തമാതൃ നാഗശില്പം നൽകി ആർഎസ്എസ് സർസംഘചാലക് ഡോ. മോഹന്‍ജി ഭാഗവതിനെ സ്വീകരിക്കുന്നു.
കൊച്ചി : ആർഎസ്എസ് സർസംഘചാലക് ഡോ. മോഹന്‍ജി ഭാഗവതിന്റെ കേരളത്തിലെ സംഘടനാപരിപാടികള്‍ക്ക് തുടക്കമായി. ആമേട മനയില്‍ ഇന്ന് പുലര്‍ച്ചെ പുള്ളുവന്‍ പാട്ട് കേട്ട് അനുഗ്രഹം തേടിയ അദ്ദേഹം ശേഷം സപ്തമാതൃ നാഗരാജ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി.
ക്ഷേത്ര ഭാരവാഹികള്‍ മാലയണിയിച്ച്, വെള്ളിയില്‍ തീര്‍ത്ത സപ്തമാതൃ നാഗശില്പം നല്കി അദ്ദേഹത്തെ സ്വീകരിച്ചു.
അഞ്ച് പത്തികളില്‍ അഖണ്ഡഭാരതമടങ്ങുന്ന ഭൂഗോളത്തെ താങ്ങുന്ന നാഗദൈവവും ബ്രാഹ്‌മണി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ സപ്തമാതൃക്കളും പീഠത്തിലുറപ്പിച്ച സവിശേഷമായ ശിൽപ്പമാണ് സര്‍സംഘചാലകിനായി തയ്യാറാക്കിയത്.
ശില്പം നിര്‍മ്മിച്ച വിഖ്യാത ശില്പിയും തപസ്യ കലാസാഹിത്യവേദി തൃപ്പൂണിത്തുറ യൂണിറ്റ് അധ്യക്ഷനുമായ എം.എല്‍. രമേശിനെ സര്‍സംഘചാലക് പൊന്നാട അണിയിച്ച് ആദരിച്ചു. ആര്‍എസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആമേട എ. വാസുദേവന്‍, ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, സഹപ്രചാരക് കെ. പ്രശാന്ത് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…