'Amethi is the constituency where the king fled fearing failure; Rahul does not have the guts to represent the constituency'; Smriti Irani
ലക്‌നൗ: പരാജയ ഭീതി ഭയന്നാണ് ഗാന്ധി കുടുംബം അമേഠിയിൽ മത്സരിക്കാതെ ഒളിച്ചോടിയതെന്ന് എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തിൽ ചെറിയ വിജയ സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഗാന്ധി കുടുംബത്തിലെ ആരെങ്കിലും മത്സരിക്കുമായിരുന്നു എന്നും സ്മൃതി ഇറാനി പറഞ്ഞു.
‘പരാജയ ഭീതി ഭയന്ന് രാജാവ് ഒളിച്ചോടിയ മണ്ഡലമാണ് അമേഠി. 2019-ൽ കോൺഗ്രസ് അദ്ധ്യക്ഷനെ തോൽപ്പിച്ചു എന്നതാണ് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കാര്യം. രാഹുൽ ഇത് ആദ്യമായല്ല ഒളിച്ചോടുന്നത്. 2019-ൽ പരാജയം ഭയന്നാണ് അദ്ദേഹം വയനാട്ടിലെത്തിയത്. ഇത്തവണ വീണ്ടും അമേഠിയിൽ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയാണ്. വീണ്ടും മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള ധൈര്യം രാഹുലിന് ഇല്ലെന്ന് ബിജെപിക്ക് അറിയാമായിരുന്നു.
2014-ൽ താൻ അമേഠിയിലെത്തുമ്പോൾ റോഡുകളോ മറ്റു അടിസ്ഥാന സൗകര്യവികസനമോ ഉണ്ടായിട്ടില്ല. അമേഠിക്ക് വേണ്ടി അവിടെ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. ബൈപ്പാസുകളുൾപ്പെടെയുള്ള റോഡുകളെല്ലാം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായതാണ്. മണ്ഡലത്തിലെ ഓരോ വ്യത്യാസവും ഓരോ ഗ്രാമങ്ങളിൽ ചെല്ലുമ്പോഴും കാണാൻ കഴിയും. അതുകൊണ്ടാണ് ജനങ്ങൾ തന്നെ അംഗീകരിച്ചതും രാഹുലിനെ തള്ളിപ്പറഞ്ഞതെന്നും’ സ്മൃതി ഇറാനി പറഞ്ഞു.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…